ന്യൂഡല്‍ഹി: മാസങ്ങള്‍ക്കുമുമ്പ് പാകിസ്താനില്‍നിന്ന് തിരിച്ച് ജന്മനാട്ടിലത്തെിയ ബധിരയും മൂകയുമായ ഗീതയുടെ രക്ഷിതാക്കളെ ഇതുവരെ കണ്ടത്തൊനായില്ല. ഇന്ദോറിലെ സന്നദ്ധ സംഘടനയുടെ കീഴില്‍ കഴിയുന്ന ഗീതയെ കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സന്ദര്‍ശിച്ചു.
ഇന്ദോറിലെ ഹോട്ടലിലാണ് ഇരുവരുടെയും കൂടിക്കാഴ്ച നടന്നത്. രക്ഷിതാക്കളെ കണ്ടത്തൊനുള്ള സര്‍ക്കാറിന്‍െറ ശ്രമങ്ങളില്‍ ഗീത സന്തുഷ്ടയാണെന്നും സുഷമ സ്വരാജ് അറിയിച്ചു. ഗീതയുടെ കുടുംബത്തെ കണ്ടത്തൊനുള്ള ശ്രമം വിദേശകാര്യ മന്ത്രാലയം ഊര്‍ജിതമാക്കുമ്പോഴും പലരും തങ്ങളുടെ മകളാണ് ഗീതയെന്ന് അവകാശപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ മുസ്ലിം കുടുംബവും ഉള്‍പ്പെടുന്നു. സുഷമ സ്വരാജും ഗീതയും തമ്മിലുള്ള കൂടിക്കാഴ്ച 30 മിനിറ്റോളം നീണ്ടു.
സുഷമ സ്വരാജിനെ കണ്ടയുടനെ ഗീത അടുത്തത്തെി ആലിംഗനം ചെയ്തു. രക്ഷിതാക്കളെ കണ്ടത്തൊന്‍ എല്ലാ മാര്‍ഗങ്ങളും നോക്കുമെന്നും അവരുമായി ഒന്നിപ്പിക്കുമെന്നും ഗീതക്ക് സുഷമ സ്വരാജ് ഉറപ്പുനല്‍കി. താന്‍ തുന്നിയ വസ്ത്രവും ഗീത സുഷമയെ കാണിച്ചു.
ഗീതയുടെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് നാല് അപേക്ഷകള്‍ ഇപ്പോള്‍ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.