ന്യൂഡല്‍ഹി: പ്രമാദമായ 2ജി അഴിമതിക്കേസില്‍ തനിക്കെതിരായ കുറ്റം റദ്ദാക്കണമെന്ന ഡി.എം.കെ എം.പിയും കരുണാനിധിയുടെ മകളുമായ കനിമൊഴിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. തെളിവ് ഹാജരാക്കിയെന്നും ചുമത്തിയ കുറ്റം കനിമൊഴി ചെയ്തോ ഇല്ലയോ എന്ന് വിചാരണ കോടതി തീരുമാനിക്കട്ടെയെന്നും ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. രണ്ടര വര്‍ഷം മുമ്പ് നല്‍കിയ ഹരജിയിലാണ് കനിമൊഴിക്ക് തിരിച്ചടിയായ വിധി.
അന്തിമവാദം അവസാന ഘട്ടത്തിലത്തെിയെന്ന് 2ജി കേസിലെ പബ്ളിക് പ്രോസിക്യൂട്ടര്‍ ആനന്ദ് ഗ്രോവര്‍ ബോധിപ്പിച്ചതായും ഈ ഘട്ടത്തില്‍ ഹരജി പരിഗണിക്കുന്നില്ളെന്നും സുപ്രീംകോടതി പറഞ്ഞു. രണ്ടരവര്‍ഷം ഹരജി സുപ്രീംകോടതി പരിഗണിക്കാതെ വെച്ചത് ഹരജിക്കാരിയുടെ കുറ്റമല്ളെന്ന അഡ്വ. അമരേന്ദ്ര ശരണിന്‍െറ വാദം കോടതി അംഗീകരിച്ചില്ല. 2013 ജൂലൈയിലായിരുന്നു കനിമൊഴി സുപ്രീംകോടതിയിലത്തെിയത്.
കടുത്ത സംശയവും കുറ്റകൃത്യം ചെയ്തതായ ബോധ്യവുമുണ്ടെങ്കില്‍ മാത്രമേ കുറ്റം ചുമത്താവു എന്നും ശരണ്‍ വാദിച്ചു. ഇതേ ആവശ്യവുമായി കേസിലെ മറ്റൊരു പ്രതി ശാഹിദ് ബല്‍വ സമര്‍പ്പിച്ച ഹരജിയും സുപ്രീംകോടതി തള്ളി.
2ജി കേസിലെ അഴിമതിപ്പണമായി 200 കോടി രൂപ കലൈജ്ഞര്‍ ടി.വി കൈപ്പറ്റിയ കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജക്കൊപ്പം ഡി.എം.കെ എം.പി കനിമൊഴിയും പ്രതിയാണെന്നാണ് സി.ബി.ഐ വാദം. സ്വാന്‍ ടെലികോം പ്രമോട്ടര്‍മാരായ ഷാഹിദ് ബല്‍വ, വിനോദ് ഗോയങ്ക എന്നിവരടക്കം 17 പ്രതികളാണ് പ്രത്യേക സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. കനിമൊഴിക്കും എം.ഡി ശരത് കുമാറിനും 20 ശതമാനം വീതം ഷെയറുണ്ടായിരുന്നു. കലൈജ്ഞര്‍ ടി.വി മാനേജിങ് ഡയറക്ടര്‍ ശരത്കുമാര്‍, കുസഗാവ് ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബ്ള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. ഇവരെല്ലാം 2ജി അഴിമതിക്കേസിലും കൂട്ടുപ്രതികളാണ്. കള്ളപ്പണമിടപാട് നിരോധ നിയമപ്രകാരം ഇവര്‍ക്കെതിരെ ആദായനികുതി വകുപ്പും കേസെടുത്തിട്ടുണ്ട്. ആദായനികുതി വകുപ്പ് രാജയെയും കനിമൊഴിയെയും ചോദ്യംചെയ്തിരുന്നു.
കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനെ ഡി.എം.കെ മുന്‍ യു.പി.എ സര്‍ക്കാറില്‍ ചെലുത്തിയ സ്വാധീനത്തെ തുടര്‍ന്ന് പ്രതി ചേര്‍ത്തിരുന്നില്ല. കലൈജ്ഞര്‍ ടി.വിയുടെ 60 ശതമാനം ഓഹരികളും ദയാലു അമ്മാളിന്‍െറ പേരിലായിരുന്നു. എന്നാല്‍, ഡി.ബി ഗ്രൂപ് കലൈജ്ഞര്‍ ടി.വിക്ക് നല്‍കിയ 200 കോടി രൂപ നിയമസാധുതയുള്ള വായ്പാ ഇടപാട് മാത്രമാണെന്ന് കനിമൊഴി വാദിച്ചിരുന്നു. അന്ന് ഈ വാദത്തെ എതിര്‍ത്ത സി.ബി.ഐയുടെ പബ്ളിക് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ യു.യു. ലളിത് 200 കോടി രൂപയുടെ കൈക്കൂലി വായ്പയാക്കി ചിത്രീകരിച്ച് പ്രതികള്‍ പുകമറ സൃഷ്ടിക്കുകയാണെന്ന മറുവാദമാണ് ഉന്നയിച്ചത്. വായ്പയാണ് ഈ തുകയെന്ന് വ്യക്തമാക്കുന്ന ഒരു രേഖയും ഇരു കമ്പനികള്‍ക്കും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ളെന്നും സി.ബി.ഐ അഭിഭാഷകന്‍ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.