ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്ന ആര്‍.എസ്.എസ് മുഖപത്രം ‘പാഞ്ചജന്യ’ത്തിന്‍െറ വിമര്‍ശം വിവാദമായി. ആര്‍.എസ്.എസ് ഭാഷ അനവസരത്തിലുള്ളതും അനുചിതവുമാണെന്ന് സി.പി.എം കുറ്റപ്പെടുത്തിയപ്പോള്‍ ‘പാഞ്ചജന്യ’ത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇന്ത്യയെ വിഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതും മാവോവാദി അനുകൂല മനോഭാവമുള്ളതുമായ പ്രവര്‍ത്തനങ്ങളാണ് ജെ.എന്‍.യുവില്‍ നടക്കുന്നതെന്നായിരുന്നു ‘പാഞ്ചജന്യ’ത്തിലെ ലേഖനങ്ങളിലെ ആരോപണം. ഇന്ത്യയുടെ ശിഥിലീകരണം ലക്ഷ്യമിട്ട് രാജ്യവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരുടെ താവളമാണിത്. 2010ല്‍ ഛത്തിസ്ഗഢില്‍ നടന്ന മാവോവാദി ആക്രമണത്തില്‍ 75 സൈനികര്‍ കൊല്ലപ്പെട്ടത് ജെ.എന്‍.യുവിലെ മാവോവാദി അനുഭാവ വിദ്യാര്‍ഥി സംഘടനകള്‍ പരസ്യമായി ആഘോഷിച്ചെന്നും ഇത്തരം ദേശവിരുദ്ധപ്രവര്‍ത്തനങ്ങളുടെ സ്ഥിരം വേദിയാണ് സര്‍വകലാശാലയെന്നും ലേഖനം വിമര്‍ശിച്ചു.
ദേശവികാരം കുറ്റകരമായ പ്രവൃത്തിയായി കണക്കാക്കുന്ന സ്ഥാപനമാണ് ജെ.എന്‍.യു. ഇന്ത്യന്‍ സംസ്കാരത്തെ വികലമായി ചിത്രീകരിക്കുന്നത് ഇവിടെ പതിവാണ്. ഇന്ത്യാവിരുദ്ധ ശക്തികള്‍ക്ക് പിന്തുണനല്‍കുന്ന സമീപനമാണ് ജെ.എന്‍.യുവിന്‍േറത്. തന്‍െറ സാമ്പത്തിക, സാമൂഹിക അജണ്ടക്ക് ആശയങ്ങള്‍ നല്‍കുന്നതിനുള്ള സോഷ്യലിസ്റ്റ് ആശയങ്ങളുടെ ഫാക്ടറികളെന്നനിലയിലാണ് ജവഹര്‍ലാല്‍ നെഹ്റു ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഗവേഷണസ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിച്ചത്. പിന്നീട് ഇന്ദിര ഗാന്ധിയും ഇതേ പാത പിന്തുടര്‍ന്നു എന്നിങ്ങനെയായിരുന്നു ‘പാഞ്ചജന്യ’ത്തിന്‍െറ ആരോപണം.
വിമര്‍ശം വിവാദമായതോടെ വിദ്യാര്‍ഥികളും പ്രതിപക്ഷ പാര്‍ട്ടികളും സര്‍വകലാശാലക്ക് പിന്തുണയുമായി രംഗത്തത്തെി. ‘പാഞ്ചജന്യം’പോലെയുള്ള ദേശവിരുദ്ധ പ്രസിദ്ധീകരണം ജെ.എന്‍.യുവില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാരോപിക്കുന്നത് സര്‍വകലാശാലക്ക് ബഹുമതിയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. പാഞ്ചജന്യത്തിനെതിരെ കേസുകൊടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആഹ്വാനംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.