വിശാല സഖ്യത്തിന്‍െറ തുടക്കമെന്ന് എ.കെ. ആന്‍റണി

ന്യൂഡല്‍ഹി: ബിഹാറില്‍ മഹാസഖ്യം നേടിയ ഗംഭീര വിജയം ദേശീയതലത്തില്‍ ബി.ജെ.പിക്ക് എതിരായ വിശാല മുന്നണി രൂപപ്പെടുത്താന്‍ വഴിയൊരുക്കുമെന്നും അതിന്‍െറ നേതൃസ്ഥാനം വഹിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നുമുള്ള പ്രതീക്ഷ പാര്‍ട്ടി നേതൃത്വം പ്രകടിപ്പിച്ചു.
മതനിരപേക്ഷത സംരക്ഷിക്കാന്‍ ദേശീയതലത്തില്‍ ഉണ്ടാകാന്‍ പോകുന്ന വിശാലമായ മതേതര ജനാധിപത്യ സഖ്യത്തിന്‍െറ തുടക്കമാണ് ബിഹാര്‍ വിജയമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി പറഞ്ഞു. സംഘ്പരിവാറിന്‍െറ അസഹിഷ്ണുതയുടെ രാഷ്ട്രീയം ബിഹാറിലെ ജനകീയ കോടതി ശക്തമായ താക്കീതോടെ തിരസ്കരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിഹാര്‍ തെരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വഴിത്തിരിവാകും. 18 മാസം മുമ്പ് വികസനവും മുന്നേറ്റവും വാഗ്ദാനം ചെയ്ത് അധികാരത്തിലത്തെിയ പ്രധാനമന്ത്രി ബീഫും പാകിസ്താനും അസഹിഷ്ണുതയും മുഖ്യപരിപാടിയാക്കിയപ്പോള്‍ ജനങ്ങള്‍ നല്‍കിയ ശക്തമായ താക്കീതാണിത്.
സംഘ്പരിവാറും ബി.ജെ.പിയും ഉയര്‍ത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടി കൂടിയാണിത്.  
സംഘ്പരിവാറിന്‍െറ രാഷ്ട്രീയം ജനങ്ങള്‍ പാടേ തിരസ്കരിച്ചതിന്‍െറ പരസ്യ പ്രഖ്യാപനമാണ് ബിഹാര്‍ ഫലം. ഇന്ത്യന്‍ മതനിരപേക്ഷതയുടെ തിളക്കമാര്‍ന്ന വിജയം കൂടിയാണിത്.
സമീപകാലത്ത് സംഘ്പരിവാറിന്‍െറ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യയുടെ യശസ്സിന്് അന്താരാഷ്ട്രതലത്തിലുണ്ടായ കളങ്കം കഴുകിക്കളഞ്ഞിരിക്കുകയാണെന്നും എ.കെ. ആന്‍റണി പറഞ്ഞു. മോദിസര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ച ഹിതപരിശോധനാ ഫലമാണ് ബിഹാറിലേതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും ബിഹാറുകാരനുമായ ഷക്കീല്‍ അഹ്മദ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സൃഷ്ടിച്ച ആവേശത്തിന്‍െറ മോദിക്കുമിള പൊട്ടിപ്പോയി. രാഷ്ട്രീയ പാര്‍ട്ടികളുടെ പുന$ക്രമീകരണത്തിന് ബിഹാര്‍ ഫലം വഴിയൊരുക്കും. ബി.ജെ.പിക്കുള്ളിലും പ്രതിസന്ധികള്‍ ഉയര്‍ന്നുവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.