ഉവൈസിയുടെ സ്ഥാനാര്‍ഥികള്‍ ആറും തോറ്റു

ന്യൂഡല്‍ഹി: ബിഹാറിലെ മുസ്ലിംകളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട അസദുദ്ദീന്‍ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനെ (എം.ഐ.എം) ജനം തിരസ്കരിച്ചു. സംസ്ഥാന പ്രസിഡന്‍റും മുന്‍ ആര്‍.ജെ.ഡി എം.എല്‍.എയുമായ അഖ്തറുല്‍ ഈമാന്‍ ഉള്‍പ്പെടെ പാര്‍ട്ടി നിര്‍ത്തിയ ആറു സ്ഥാനാര്‍ഥികളും തോറ്റു. മുസ്ലിം ഭൂരിപക്ഷ മേഖലയായ സീമാഞ്ചല്‍ ഭാഗത്താണ് പാര്‍ട്ടി മത്സരിച്ചത്.
മറ്റു മണ്ഡലങ്ങളില്‍ ബി.ജെ.പിയെ തോല്‍പിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചിരുന്നെങ്കിലും നേതാക്കള്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ സാമുദായിക ധ്രുവീകരണത്തിന് വഴിയൊരുക്കുകയും ബി.ജെ.പിക്കു തുണയാവുകയും ചെയ്യുമെന്ന് സംസ്ഥാനത്തെ പ്രമുഖ മുസ്ലിം സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ പരാജയമാണെന്നാണ് തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് ഉവൈസി പ്രതികരിച്ചത്.
 മേഖലയുടെ വികസനത്തിനായി പോരാട്ടം തുടരുമെന്നും പാര്‍ട്ടി വരുംതെരഞ്ഞെടുപ്പുകളില്‍ ശക്തിയായി മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.