ബിഹാറില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഗൂഢാലോചന നടന്നെന്ന് ഉമാഭാരതി

പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഗൂഢാലോചന നടന്നതായി കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതി. രാജ്യത്ത് ഉയര്‍ന്നുവരുന്ന അസഹിഷ്ണുതയും ബീഫ് വിവാദവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ആയുധമായി തെരഞ്ഞെടുപ്പില്‍ തല്‍പരകക്ഷികള്‍ ഉപയോഗപ്പെടുത്തിയെന്ന് അവര്‍ ആരോപിച്ചു. പുരസ്കാരങ്ങള്‍ തിരികെ നല്‍കിയ സാഹിത്യകാരന്മാരുടെ നടപടിയും മുന്‍കൂട്ടി ആസൂത്രണം ചെയ്ത  ഗൂഢാലോചനയുടെ ഭാഗമാണ്. ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹയും പാര്‍ട്ടിക്കെതിരായ പ്രചാരണത്തില്‍ പങ്കാളിയായി. സിന്‍ഹക്കെതിരെ നടപടിയെടുക്കുമെന്നും ഉമ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.