പരാജയത്തിന് ഉത്തരവാദികള്‍ മോദി-ഷാ-ജെയ്റ്റ്ലി സഖ്യമെന്ന് അരുണ്‍ ഷൂരി

ന്യൂഡല്‍ഹി: ബിഹാറില്‍ ബി.ജെ.പിക്കേറ്റ കനത്ത തോല്‍വിക്ക് കാരണക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന അരുണ്‍ ഷൂരി. മോദിക്കെതിരെ അമിത് ഷായും ജെയ്റ്റ്ലിയും ചേര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാക്കിയ കൂട്ടുകെട്ടും പരാജയത്തിന് കാരണമാണെന്ന് വാജ്പേയ് മന്ത്രിസഭയില്‍ അംഗമായിരുന്ന ഷൂരി ആരോപിച്ചു. മോദിയുടെ വ്യക്തിപ്രഭാവത്തിന്‍െറ ബലത്തിലാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ വിജയം നേടിയത്. അന്ന് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ കഴിഞ്ഞില്ല. വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നും എല്ലാവരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം എത്തുമെന്നുമാണ് പറഞ്ഞത്. ഒന്നും നടന്നില്ല. ജനങ്ങള്‍ക്കിടയില്‍ വിശ്വാസം നഷ്ടപ്പെട്ടതും നരേന്ദ്ര മോദിയെ മാത്രം കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയതും വിഭാഗീയത വളര്‍ത്താന്‍ ശ്രമിച്ചതുമാണ് ബിഹാറിലെ പരാജയത്തിന്‍െറ കാരണം. മോദി, അമിത് ഷാ, ജെയ്റ്റ്ലി എന്നിവരല്ലാതെ പാര്‍ട്ടിയിലെ നാലാമതൊരാള്‍ ഈ കനത്ത തോല്‍വിക്ക് ഉത്തരവാദിയല്ളെന്നും ഷൂരി പറഞ്ഞു. മോദി-ഷാ-ജെയ്റ്റ്ലി സഖ്യത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിശ്ശബ്ദമായ നിസ്സഹകരണം ശക്തിപ്രാപിക്കുകയാണെന്നും ഷൂരി വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.