കൂടുതല്‍ മന്ത്രിമാര്‍ ആര്‍.ജെ.ഡിക്ക്

പട്ന: ബിഹാര്‍ മന്ത്രിസഭയില്‍ കൂടുതല്‍ മന്ത്രിമാര്‍ ആര്‍.ജെ.ഡിക്കായിരിക്കുമെന്ന് സൂചന. അഞ്ച് എം.എല്‍.എമാര്‍ക്ക് ഒരു മന്ത്രി എന്ന ഫോര്‍മുലയായിരിക്കും നിതീഷ്കുമാര്‍ മുന്നോട്ടുവെക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അങ്ങനെവന്നാല്‍, 80 സീറ്റുള്ള ലാലുപ്രസാദ് യാദവിന്‍െറ ആര്‍.ജെ.ഡിക്കായിരിക്കും കൂടുതല്‍ മന്ത്രിസ്ഥാനം. 71 സീറ്റുള്ള ജെ.ഡി.യുവിനേക്കാള്‍ രണ്ട് മന്ത്രിസ്ഥാനം വരെ ആര്‍.ജെ.ഡിക്ക് കൂടുതല്‍ ലഭിച്ചേക്കാം. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് ഗതാഗതം, ആരോഗ്യം, വൈദ്യുതി, വിദ്യാഭ്യാസം എന്നീ വകുപ്പുകള്‍ ലഭിക്കണമെന്നാണ് ജെ.ഡി.യുവിന്‍െറ ആവശ്യം.
തന്‍െറ രണ്ട് മക്കളില്‍ ഒരാള്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കണമെന്ന നിലപാടിലാണ് ലാലു.
ഉപമുഖ്യമന്ത്രി സ്ഥാനമാണ് മക്കള്‍ക്കുവേണ്ടി ലാലു ലക്ഷ്യമിടുന്നതെന്നും പറയുന്നു. 27 സീറ്റുള്ള കോണ്‍ഗ്രസും ചില പ്രധാനവകുപ്പുകളില്‍ കണ്ണുവെച്ചിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രിയായി നിതീഷ്കുമാര്‍ നവംബര്‍ 20ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് ജെ.ഡി.യു സംസ്ഥാന പ്രസിഡന്‍റ് ബാസിസ്ത നാരായണ്‍ സിങ് പറഞ്ഞു. ഇക്കാര്യത്തില്‍ ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
ദീപാവലി, ചാത്ത് ഉത്സവം ആഘോഷങ്ങള്‍ നടക്കുന്നതിനാലാണ് സത്യപ്രതിജ്ഞ നീട്ടിവെക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.