ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണത്തിൽ മറുപടിയുമായി കോൺഗ്രസ് രംഗത്ത്. രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വമല്ലാതെ മറ്റ് പൗരത്വമില്ലെന്നും സ്വാമിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസ് വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്‍െറ ഇന്ത്യന്‍ പൗരത്വവും ലോക്‌സഭാംഗത്വവും റദ്ദാക്കണമെന്നുമായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം. എം.പിയായിരിക്കെ രാഹുല്‍ ബ്രിട്ടനിലെ കമ്പനിയുടെ ഡയറക്ടര്‍ ആയിരുന്നുവെന്നും ഇത് നിയമ വിരുദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു. 2003ല്‍ തുടങ്ങി 2009ല്‍ പിരിച്ചുവിട്ട ബാക്കോപ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറും സെക്രട്ടറിയുമായിരുന്നു രാഹുലെന്ന് സ്വാമി ആരോപിക്കുന്നു. ഈ കമ്പനി ഇംഗ്ലണ്ടിലേയും വെയില്‍സിലേയും റജിസ്ട്രാര്‍ ഓഫ് കമ്പനീസിന് സമര്‍പ്പിച്ച വാര്‍ഷിക വരവ് ചെലവ് റിപോര്‍ട്ടില്‍ രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന് പറയുന്നുണ്ടെന്നും ബ്രിട്ടനിലെ വിലാസമാണ് നല്‍കിയിരിക്കുന്നതെന്നും സ്വാമി പറയുന്നു.
ബ്രിട്ടന്‍ ഇരട്ട പൗരത്വം അനുവദിക്കുന്നുണ്ടെങ്കിലും ഇന്ത്യ അനുവദിക്കുന്നില്ല. സ്വന്തം ഇഷ്ടമനുസരിച്ച് വിദേശ പൗരത്വം സ്വീകരിക്കാനും ഇന്ത്യ അനുവദിക്കുന്നില്ല. ഇത് ഭരണഘടനയുടെ 9, 18 വകുപ്പുകളുടെ ലംഘനമാണെന്ന് സ്വാമി വാദിക്കുന്നു. അതിനാല്‍, ഭരണഘടന ലംഘനം നടത്തിയ രാഹുലിന്‍െറ പൗരത്വവും എം.പി സ്ഥാനവും റദ്ദാക്കണമെന്ന് സ്വാമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ എം.പിയായിരിക്കെ വിദേശത്ത് കമ്പനിയുടെ ഉടമയാവുന്നതും അത് നേരത്തെ നാമനിര്‍ദേശ പത്രികയില്‍ ഉള്‍പ്പെടുത്താതിരുന്നതും നിയമ വിരുദ്ധമാണെന്നാണ് സ്വാമി കത്തില്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.