ഷീന ബോറ കൊലക്കേസ്; അന്വേഷണം എ.സി.പി.യിലേക്ക്

മുംബൈ: ഷീന ബോറ കൊലക്കേസ് അന്വേഷിക്കുന്ന സി.ബി.ഐയുടെ അടുത്ത ലക്ഷ്യം മുംബൈ പൊലീസിലെ അഡീഷനല്‍ കമീഷണര്‍ റാവു സാഹെബ് ദത്താത്രേയ ഷിന്‍ഡെയാണെന്ന് സൂചന. പ്രതികളായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരെ ഷിന്‍ഡെ വഴിവിട്ടു സഹായിച്ചതായാണ് കണ്ടത്തെല്‍. നിലവില്‍ മധ്യ മുംബൈയുടെ ചുമതലയുള്ള അഡീഷനല്‍ കമീഷണറാണ് ഇദ്ദേഹം. 2012 മേയ് 22ന് ഷീന ബോറയുടേതെന്ന് സംശയിക്കുന്ന മൃതദേഹം റായിഗഡ് ജില്ലയിലെ ഗാഗൊഡെ ഖുര്‍ദ് ഗ്രാമത്തില്‍ കണ്ടത്തെുമ്പോള്‍ അവിടുത്തെ ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്നു റാവുസാഹബെ് ദത്താത്രേയ ഷിന്‍ഡെ. റായിഗഡ് ജില്ലയിലെ പെന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വിജനമായ ഗാഗൊഡെ ഖുര്‍ദ് ഗ്രാമം. അന്ന് അവിടെ ഇന്‍സ്പെക്ടറായിരുന്ന സുഭാഷ് മിര്‍ഗെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്യാനിരിക്കെ ഷിന്‍ഡെ തടഞ്ഞെന്നാണ് ആരോപണം.

പീറ്റര്‍ മുഖര്‍ജിക്ക് എല്ലാം അറിയാമായിരുന്നുവെന്ന് സി.ബി.ഐ
മുംബൈ: ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിഞ്ഞിട്ടും മറച്ചുവെച്ച് അന്വേഷണം വഴിതെറ്റിക്കാന്‍ സ്റ്റാര്‍ ഇന്ത്യാ മുന്‍ മേധാവിയും കൊലക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവുമായ പീറ്റര്‍ മുഖര്‍ജി ശ്രമിച്ചെന്ന് സി.ബി.ഐ. ഷീന ബോറയെ കൊലപ്പെടുത്തുമ്പോള്‍ വിദേശത്തായിരുന്ന പീറ്റര്‍ മുഖര്‍ജി ഭാര്യ ഇന്ദ്രാണിയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായും സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.
ഷീനയെ കഴുത്തു ഞെരിച്ച് കൊല്ലാനും മൃതദേഹം റായ്ഗഡില്‍ കൊണ്ടുപോയി നശിപ്പിക്കാനും ഉപയോഗിച്ച വാഹനം കാര്‍ വാടകക്കു നല്‍കുന്ന കമ്പനി ഇന്ദ്രാണിക്കു നല്‍കിയത് പീറ്റര്‍ മുഖര്‍ജി ആവശ്യപ്പെട്ടതു പ്രകാരമാണെന്നും സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നു. ബ്രിട്ടീഷ് പൗരനായ പീറ്റര്‍ മുഖര്‍ജി ഇന്ത്യവിടാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത് അറിഞ്ഞതോടെയാണ് അറസ്റ്റെന്നാണ് സൂചന.  
കേസിലെ മറ്റു പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെട്ട ഗൂഢാലോചന, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പീറ്റര്‍ മുഖര്‍ജിക്ക് എതിരെയും കോടതിയില്‍ സി.ബി.ഐ ആരോപിച്ചത്. പീറ്റര്‍ മുഖര്‍ജിയെ തിങ്കളാഴ്ചവരെ കോടതി സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.
ഷീന ബോറയെ കൊലപ്പെടുത്താനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പീറ്റര്‍ മുഖര്‍ജിയുടെ അറസ്റ്റോടെ സാമ്പത്തിക ഇടപാടുകളിലേക്കാണ് വീണ്ടും ശ്രദ്ധ തിരിയുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.