കോവന്‍െറ ജാമ്യം റദ്ദാക്കാന്‍ തമിഴ്നാട് സുപ്രീംകോടതിയില്‍

ചെന്നൈ: നാടന്‍പാട്ടില്‍ മുഖ്യമന്ത്രി ജയലളിതയെ വിമര്‍ശിച്ചതിന് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റിലായ കലാകാരന്‍ കോവന് ജാമ്യം കൊടുത്ത വിചാരണകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സംസ്ഥാന സര്‍ക്കാറിനെതിരെ പ്രവര്‍ത്തിച്ച വ്യക്തിക്ക് നല്‍കിയ ജാമ്യം അടിയന്തര പ്രാധാന്യത്തോടെ റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കോവനും അദ്ദേഹത്തിന്‍െറ സംഘടനക്കും നക്സല്‍ ബന്ധമുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാറിനെതിരെ ജനങ്ങളെ ഇളക്കിവിട്ട് ദേശീയ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന പ്രവര്‍ത്തനമാണ് കോവന്‍െറ ഭാഗത്തുനിന്നുണ്ടായതെന്നാണ് സംസ്ഥാന സര്‍ക്കാറിന്‍െറ ആരോപണം.
അതിനിടെ, തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായ കോവന്‍ മദ്രാസ് ഹൈകോടതിയെ സമീപിച്ചു. ജാമ്യം ലഭിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കോവന്‍ ചെന്നൈ പുഴല്‍ സെന്‍ട്രല്‍ ജയിലിന് മുന്നില്‍വെച്ച് പാടിയ പുതിയ പാട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മുഖ്യമന്ത്രി ജയലളിതയെ കാര്യമായി പരിഹസിക്കുന്ന പാട്ടാണിത്. വെള്ളക്കെട്ടും ദീപാവലി മദ്യവില്‍പനയും തനിക്കെതിരായ നടപടികളുമാണ് പാട്ടിലെ വിഷയം. വെള്ളക്കെട്ട് കാണാനിറങ്ങിയ പോയസ് ഗാര്‍ഡനിലെ റാണിയുടെ വാഹനത്തില്‍ ഒരു തുള്ളി വെള്ളം പോലും വീണില്ളെന്ന് പാട്ടിലുണ്ട്. കോവന്‍െറ പുതിയ പാട്ടാണ് സുപ്രീംകോടതിയില്‍ പോകാന്‍ സംസ്ഥാന സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കിയതെന്ന് സൂചനയുണ്ട്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.