ബിജ്നോർ: ഉത്തർപ്രദേശിലെ ബിജ്നോറിൽ എൻ.ഐ.എ ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലയെന്ന് യു.പി പൊലീസ്. കൊലക്ക് തീവ്രവാദ ബന്ധം ഉണ്ടോ എന്നതടക്കം അന്വേഷിക്കുമെന്ന് ഉത്തർപ്രദേശ് പൊലീസ് എ.ഡി.ജി.പി ദൽജിത് ചൗദരി അറിയിച്ചു.
എൻ.ഐ.എ എസ്.പി മുഹമ്മദ് തൻസിലാണ് ശനിയാഴ്ച രാത്രി അജ്ഞാതരായ തോക്കുധാരികളുടെ ആക്രമണത്തിൽ മരിച്ചത്. ഭാര്യക്കും മകനുമൊപ്പം വിവാഹച്ചടങ്ങിൽ പങ്കടുത്ത് കാറില്‍ മടങ്ങുമ്പോള്‍ ആയിരുന്നു ആക്രമണം.
വളരെ ഗുരുതരമായ കുറ്റകൃത്യം ആണ് ശനിയാഴ്ച രാത്രി ജില്ലയിൽ നടന്നത്. ഒന്നും തള്ളിക്കളയാൻ പറ്റില്ല. അതുകൊണ്ട് തന്നെ അതീവ ഗൗരവത്തോടെയാണ് ഇൗ പ്രശ്നത്തെ സമീപിക്കുന്നതെന്നും എ.ഡി.ജി.പി പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചതായും അത് ലഭിച്ചാൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന് പറയാൻ കഴിയൂവെന്നും അദ്ദേഹം അറിയിച്ചു. കൊലക്കുപയോഗിച്ച ഒമ്പത് എം.എം പിസ്റ്റൾ പ്രാദേശികമായി നിർമിച്ചതാണോ ഫാക്ടറിയിൽ നിർമിച്ചതാണോ എന്ന് ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.
ധീരനായ പൊലീസ് ഒാഫീസർ ആയിരുന്നു തൻസിൽ എന്ന് എൻ.െഎ.എ ഇൻസ്പെക്ടർ സഞ്ജീവ്കുമാർ പറഞ്ഞു. ഇത് തികച്ചും ആസൂത്രിതമായ ആക്രമണമാണെന്നും മോഷണത്തിെൻറ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
ബോർഡർ സെക്യൂരിറ്റി ഒാഫീസർ ആയിരുന്ന തർസീർ ഡെപ്യൂേട്ടഷനിൽ എൻ.െഎ.എയിൽ എത്തിയിട്ട് ആറു വർഷമായി. ഡല്‍ഹിയില്‍ ജോലി ചെയ്തുവരികയായിരുന്ന തന്‍സില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് സ്വദേശമായ ബിജ്‌നൂറില്‍ എത്തിയത്. ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റ് തന്‍സിലിനും ഭാര്യക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും തന്‍സിലിനെ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.