ന്യൂഡല്‍ഹി: വിവാദ സിദ്ധന്‍ ബാബാ രാംദേവിന്‍െറ ഉടമസ്ഥതയിലെ പതഞ്ജലി കമ്പനി ഉല്‍പാദിപ്പിക്കുന്ന നൂഡ്ല്‍സ് നിലവാരമില്ലാത്തതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍െറ റിപ്പോര്‍ട്ട്. പതഞ്ജലി പുറത്തിറക്കിയ ആട്ടാ നൂഡ്ല്‍സില്‍ അനുവദനീയമായതിനെക്കാള്‍ മൂന്നിരട്ടി ആഷ് (ചാരം) അടങ്ങിയിട്ടുണ്ടെന്നാണ് ചീഫ് ഫുഡ് സേഫ്റ്റി ഓഫിസര്‍ ജെ.പി. സിങ് അറിയിച്ചത്. ഫെബ്രുവരി അഞ്ചിന് മീറത്തില്‍ നിന്ന് ശേഖരിച്ച നൂഡ്ല്‍സ് സാമ്പിളുകളാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം പരിശോധിച്ചത്.
രാംദേവിന്‍െറ ഉല്‍പന്നത്തിനു പുറമെ മാഗി, യിപ്പീ കമ്പനികളുടെ നൂഡ്ല്‍സും ശേഖരിച്ച് പരിശോധനക്ക് വിധേയമാക്കിയിരുന്നു. അനുവദനീയമായ ഏറ്റവും ഏറിയ അളവ് ഒരു ശതമാനമാണെന്നിരിക്കെ മൂന്ന് ബ്രാന്‍റുകളില്‍ വെച്ച് ഏറ്റവും കൂടുതല്‍ ചാരം അടങ്ങിയിരിക്കുന്നത് പതഞ്ജലിയിലാണെന്നാണ് റിപ്പോര്‍ട്ട്്. 2.6 ശതമാനം വരുമത്.
മാഗി നൂഡ്ല്‍സില്‍ അപകടകരമായ വിധം ലോഹ അംശങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് മാഗി നൂഡ്ല്‍സിന് നിരോധം ഏര്‍പ്പെടുത്തിയ കാലത്താണ് മരുന്നു കച്ചവടം നടത്തിയിരുന്ന രാംദേവ് ഭക്ഷ്യവസ്തുക്കളുടെ വ്യാപക ഉല്‍പാദനം ആരംഭിച്ചത്. എന്നാല്‍, ഈ ഉല്‍പന്നങ്ങളില്‍ പലതും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍െറ അനുമതികള്‍ നേടാതെയാണ് വിപണിയിലെത്തിച്ചത്. കുറഞ്ഞ നാളുകൊണ്ട് വന്‍ വിറ്റുവരവു നേടിയ കമ്പനിക്ക് സി.ഐ.എസ്.എഫ് സുരക്ഷയും നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.