ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി 

തമിഴ് ഭാഷയെ അപമാനിച്ചെന്ന്; തമിഴ്നാട്ടിൽ പ്രതിഷേധം ശക്തം

ചെ​ന്നൈ: ദൂ​ര​ദ​ർ​ശ​ൻ ത​മി​ഴ് ചാ​ന​ലി​ന്റെ സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ഹി​ന്ദി ഭാ​ഷ മാ​സാ​ച​ര​ണ ച​ട​ങ്ങി​ൽ ത​മി​ഴ്നാ​ടി​ന്റെ സം​സ്ഥാ​ന ഗാ​ന​മാ​യ ‘ത​മി​ഴ്ത്താ​യ് വാ​ഴ്ത്ത്’ പാ​ട്ടി​ൽ ‘ദ്രാ​വി​ഡ നാ​ട്’ എ​ന്ന് തു​ട​ങ്ങു​ന്ന വ​രി ഒ​ഴി​വാ​ക്കി​യ​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ത​മി​ഴ് ഭാ​ഷ​യെ അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പി​ച്ച് വി​വി​ധ പാ​ർ​ട്ടി നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി.

ഹി​ന്ദി സം​സാ​രി​ക്കാ​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ൽ ഹി​ന്ദി മാ​സാ​ച​ര​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ച​തി​ന് പി​ന്നാ​ലെ ന​ട​ന്ന ദൂ​ര​ദ​ർ​ശ​ന്റെ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി ത​മി​ഴ് ഭാ​ഷാ​വാ​ദ​​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു.

ത​മി​ഴ്നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഹി​ന്ദി​ക്ക് വ​ലി​യ സ്വീ​കാ​ര്യ​ത​യു​ണ്ടെ​ന്ന് ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി പ​റ​ഞ്ഞു. അ​ടി​ച്ചേ​ൽ​പി​ക്കേ​ണ്ട ഭാ​ഷ​യ​ല്ല ഹി​ന്ദി. എ​ല്ലാ ഭാ​ഷ​ക​ളും ആ​ഘോ​ഷി​ക്ക​പ്പെ​ട​ണം. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ൽ എ​ല്ലാ ഭാ​ഷ​ക​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ സം​സ്‌​കൃ​തം ഒ​ഴി​വാ​ക്കി. രാ​ജ്യ​ത്തെ 28 സം​സ്ഥാ​ന​ങ്ങ​ളി​ൽ 27ലും ​ത്രി​ഭാ​ഷാ ന​യ​മു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ മാ​ത്ര​മാ​ണ് ദ്വി​ഭാ​ഷാ ന​യം പി​ന്തു​ട​രു​ന്ന​ത്. ത​മി​ഴ് ഭാ​ഷ​യെ മു​ത​ലെ​ടു​ത്തു​ള്ള രാ​ഷ്ട്രീ​യം വി​ജ​യി​ക്കി​ല്ല. അ​ര​നൂ​റ്റാ​ണ്ടി​നി​ടെ ത​മി​ഴ്നാ​ടി​നെ ഇ​ന്ത്യ​യി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്താ​ൻ നി​ര​വ​ധി ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. ഇ​തു വി​ഘ​ട​ന​വാ​ദി​ക​ളു​ടെ അ​ജ​ണ്ട​യാ​ണ്. ത​മി​ഴ്നാ​ട് എ​ന്നും ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ശ​ക്ത​മാ​യ ഭാ​ഗ​മാ​യി​രി​ക്കു​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

അ​തി​നി​ടെ ദൂ​ര​ദ​ർ​ശ​ൻ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഡി.​എം.​കെ വി​ദ്യാ​ർ​ഥി വി​ഭാ​ഗം രം​​ഗ​ത്തെ​ത്തി​യ​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. ഗ​വ​ർ​ണ​ർ​ക്കെ​തി​രെ മു​ദ്രാ​വാ​ക്യ​വും വി​ളി​ച്ചു.

Tags:    
News Summary - Tamil language was insulted Protests are strong in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.