മല്യയുടെ 4,000 കോടി വാഗ്ദാനം ബാങ്കുകള്‍ നിരാകരിച്ചു


ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുള്‍പ്പെടെ വിവിധ ബാങ്കുകളില്‍നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ മദ്യരാജാവ് വിജയ്മല്യയുടെ 4,000 കോടി രൂപ തിരിച്ചടക്കാമെന്ന വാഗ്ദാനം ബാങ്കുകള്‍ നിരാകരിച്ചു.  
വായ്പാതുക ഭാഗികമായി തിരിച്ചടക്കാന്‍ സന്നദ്ധനാണെന്ന് മല്യ സുപ്രീംകോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോടതി ബാങ്കുകളുടെ അഭിപ്രായം തേടിയിരുന്നു. ഇതിന് മറുപടിയായാണ് ബാങ്കുകളുടെ പ്രതികരണം. സെപ്റ്റംബര്‍ മാസത്തോടെ 2,000 കോടിയും പിന്നീട്് നിബന്ധനകള്‍ക്ക് വിധേയമായി ബാക്കി തുകയും തിരിച്ചടക്കാമെന്നായിരുന്നു മല്യ സുപ്രീംകോടതിയെ അറിയിച്ചത്.
എന്നാല്‍, വായ്പാതുക മാത്രം 4,900 കോടി വരുമെന്നും പലിശയടക്കം 8,000 കോടിയെങ്കിലും ലഭിച്ചാലേ ഒത്തുതീര്‍പ്പ് സാധ്യതയുള്ളൂവെന്നാണ് ബാങ്കുകളുടെ നിലപാട്.
17 ബാങ്കുകളുടെ കണ്‍സോര്‍ട്ട്യത്തിലെ പ്രമുഖ ബാങ്കായ എസ്.ബി.ഐ ക്ക് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വായ്പ തിരിച്ചടക്കാത്തതിന് മല്യക്കെതിരെ 20 ഓളം കേസുണ്ട്. വായ്പ തിരിച്ചടക്കാതെ മല്യ രാജ്യം വിട്ടതിനെ തുടര്‍ന്ന് ബാങ്കുകള്‍ പൊതുജനത്തിന്‍െറ പ്രതിഷേധം നേരിടുന്നുണ്ട്. ഇതിന്‍െറ ഭാഗമായിക്കൂടിയാണ് ഇപ്പോള്‍ മല്യക്കെതിരെ നിലപാട് കര്‍ശനമാക്കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കുന്നത്.
കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയും മദ്യവ്യവസായിയുമായ വിജയ്മല്യ ബാങ്ക് വായ്പകള്‍ തിരിച്ചടക്കാതെ മാര്‍ച്ച്  രണ്ടിനാണ്  ലണ്ടനിലേക്ക് മുങ്ങിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.