കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി; കല്‍മാഡിക്ക് ക്ളീന്‍ ചീട്ട് നല്‍കാന്‍ സാധ്യത

ന്യൂഡല്‍ഹി: 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പില്‍ അഴിമതി നടത്തിയെന്നാരോപിച്ച് ശിക്ഷിക്കപ്പെട്ട മുന്‍ എം.പി സുരേഷ് കല്‍മാഡിക്ക് പാര്‍ലമെന്‍ററി അന്വേഷണ സംഘം- പബ്ളിക് അക്കൗണ്ട് കമ്മിറ്റി (പി.എ.സി )ക്ളീന്‍ ചീറ്റ് നല്‍കിയേക്കും. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്‍റ് കല്‍മാഡി 2011ലാണ് അറസ്റ്റിലായത്. പത്ത് മാസത്തെ ജയില്‍വാസം അനുഭവിച്ച ഇദ്ദേഹത്തിനെതിരെ 90 കോടിയുടെ അഴിമതിയാണ് ആരോപിക്കപെടുന്നത്. അറസ്റ്റിനെ തുടര്‍ന്ന് കോണ്‍ഗ്രസ് കല്‍മാഡിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

കല്‍മാഡി തെറ്റൊന്നും ചെയ്തിട്ടില്ളെന്നും സാഹചര്യങ്ങള്‍ കൊണ്ട് അദ്ദേഹം ചതിക്കപ്പെട്ടു പോയതാവാനാണ ് സാധ്യത എന്നും കമ്മിറ്റിയിലെ ചില അംഗങ്ങള്‍ വിശ്വസിക്കുന്നതായി പി.എ.സി വൃത്തങ്ങള്‍ പറഞ്ഞു.

കോമണ്‍ വെല്‍ത്ത് ഗെയിംസിനാവശ്യമായ സാമഗ്രികള്‍ വാങ്ങുന്നതില്‍ ചട്ടങ്ങള്‍ മറികടന്ന് ഒരു വിദേശ കമ്പനിക്ക് കരാര്‍ നല്‍കിയത് സര്‍ക്കറിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടായി എന്നാണ്് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. കുറഞ്ഞ നിരക്കില്‍ ടെന്‍ഡര്‍ വിളിച്ച കമ്പനികളെ ഒഴിവാക്കി വലിയ തുക ക്വാട്ട് ചെയ്ത സ്വിസ ് കമ്പനിക്ക് കരാര്‍ നല്‍കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.