ക്ലാസ് മുറിയിലിരുന്ന് അശ്ലീല വിഡിയോ കണ്ടു; കളിയാക്കി ചിരിച്ച വിദ്യാർഥിയെ ക്രൂരമായി മർദിച്ച് അധ്യാപകൻ

ലഖ്നോ: അധ്യാപകന്‍ ക്ലാസ് മുറിയിലിരുന്ന് അശ്ലീല വിഡിയോ കാണുന്നത് കണ്ട എട്ടുവയസുകാരനെ ക്രൂരമായി മ‌ർദിച്ചു. സംഭവത്തിൽ അധ്യാപകന്‍ കുല്‍ദീപ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. അധ്യാപകനായ കുല്‍ദീപ് യാദവ് ക്ലാസിലിരുന്ന് മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോ കണ്ടു. ഇത് കണ്ട കുട്ടികള്‍ കളിയാക്കി ചിരിച്ചു. ഇതിൽ പ്രകോപിതനായ കുൽദീപ് എട്ടുവയസുകാരന്‍റെ തലമുടി പിടിച്ച് വലിക്കുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും അടിക്കുകയും ചെയ്യുകയായിരുന്നു.

വിദ്യാര്‍ഥിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് അധ്യാപകനെതിരെ കേസെടുത്തത്. മര്‍ദനത്തില്‍ കുട്ടിക്ക് സാരമായ പരുക്കേറ്റിട്ടുണ്ടെന്നും കേള്‍വിശക്തിയെ ബാധിച്ചിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അധ്യാപകന്‍ നിലവില്‍ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് സൂപ്രണ്ട് ഗോപിനാഥ് സോണി വ്യക്തമാക്കി.

Tags:    
News Summary - UP Teacher Watches Porn Inside Classroom Beats Boy Who Caught Him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.