ന്യൂഡല്‍ഹി: വരള്‍ച്ചബാധിത സംസ്ഥാനങ്ങളില്‍ ആശ്വാസ-ക്ഷേമപ്രവര്‍ത്തനങ്ങളത്തെിക്കാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം. ഒമ്പതു സംസ്ഥാനങ്ങള്‍ കടുത്ത വരള്‍ച്ചദുരിതം പേറുമ്പോള്‍ സര്‍ക്കാര്‍ കണ്ടില്ളെന്നു നടിക്കരുതെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് മദന്‍ ബി. ലോകുര്‍, ജസ്റ്റിസ് എന്‍.വി. രമണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അടിയന്തരമായി ക്ഷേമ നടപടികള്‍ ആരംഭിക്കണമെന്നും നിര്‍ദേശിച്ചു.
ഒരു സംസ്ഥാനംകൂടി വരള്‍ച്ചബാധിതമായി പ്രഖ്യാപിക്കപ്പെടുകയും ഗുജറാത്തിലെ 256 ഗ്രാമങ്ങള്‍ ദുരിതമനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, വരള്‍ച്ച ബാധിച്ച സംസ്ഥാനങ്ങള്‍ക്ക് ആശ്വാസവും സൗജന്യ ഭക്ഷണവും ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ‘സ്വരാജ് അഭിയാന്‍’ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഭക്ഷ്യസുരക്ഷാ പദ്ധതി മുഖേന നല്‍കുന്നതിനു പുറമെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേക റേഷന്‍ നല്‍കാന്‍ ആലോചനയുണ്ടോ എന്നും ഈ സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പു പദ്ധതി പ്രകാരം 100 തൊഴില്‍ദിനങ്ങള്‍ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര താല്‍പര്യം പുലര്‍ത്തുന്നുണ്ടോ എന്നും കോടതി ചോദിച്ചു. ഏതാനും ആഴ്ചകള്‍ക്കകം 7983 കോടി രൂപ തൊഴിലുറപ്പു പദ്ധതിക്കായി സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച തുക സംബന്ധിച്ച വിശദവിവരം നല്‍കാന്‍ നിര്‍ദേശിച്ച കോടതി ആശ്വാസം നല്‍കേണ്ടത് ദുരിതം നിലനില്‍ക്കെയാണെന്നും കുറെ മാസങ്ങള്‍ കഴിഞ്ഞ് നല്‍കുന്നതുകൊണ്ട് ഗുണമില്ളെന്നും അഭിപ്രായപ്പെട്ടു. 45 ഡിഗ്രി ചൂടില്‍ കുടിവെള്ളം പോലുമില്ലാതെ ജനം ദുരിതപ്പെടുകയാണ്. സര്‍ക്കാറിന്‍െറ കണക്കുകള്‍ പ്രകാരം ശരാശരി 48 തൊഴില്‍ദിനങ്ങളാണുള്ളത്. കേന്ദ്രം ഫണ്ട് അനുവദിക്കാത്തപക്ഷം തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.