ന്യൂഡല്‍ഹി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ ഒളിവിലായിരുന്ന പ്രതി കെ.എ. അനൂബിനെ യു.എ.ഇയില്‍നിന്ന് ഡല്‍ഹിയില്‍ എത്തിച്ച് അറസ്റ്റു ചെയ്തു. വ്യാഴാഴ്ച രാത്രി ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2005 സെപ്്റ്റംബര്‍ അഞ്ചിന് എറണാകുളത്തുനിന്ന് സേലത്തേക്ക് പോയ തമിഴ്നാട് സര്‍ക്കാര്‍ ബസ് കളമശ്ശേരിയില്‍വെച്ച് സായുധ സംഘം തട്ടിക്കൊണ്ടുപോയി തീവെച്ചെന്നാണ് കേസ്. സംഭവശേഷം മറ്റുപ്രതികളെ അറസ്റ്റു ചെയ്തെങ്കിലും അനൂബ് യു.എ.ഇയിലേക്ക് കടന്നു.
കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും യു.എ.ഇയും തമ്മിലുണ്ടാക്കിയ കരാറിനെ തുടര്‍ന്ന് അനൂബിനെ തിരിച്ചയക്കാന്‍ ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു. പ്രാഥമിക നടപടി ക്രമങ്ങള്‍ക്കു ശേഷം ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.