സുഷമ സ്വരാജ് ചൈനയിലേക്ക്

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജയ്ഷെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിനെതിരെ എന്‍.ഐ.എ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുമായി നയതന്ത്ര ചര്‍ച്ച നടത്തും. മസ്ഊദ് അസ്ഹറിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള യു.എന്‍ നീക്കത്തിനെതിരായ നിലപാടില്‍ നിന്ന് ചൈനയെ പിന്തിരിപ്പിക്കുകയാണ് അടുത്തയാഴ്ച നടക്കുന്ന ചര്‍ച്ചയുടെ ലക്ഷ്യം. നേരത്തെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍  മസ്ഊദ് അസ്ഹറിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ചൈനയെ കൂട്ടുപിടിച്ച് പാകിസ്താന്‍ പരാജയപ്പെടുത്തിയിരുന്നു. ഭീകര സംഘടനയായ ജയ്ശെ മുഹമ്മദിനും തലവന്‍ അസ്ഹറിനുംമേല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍ നില്‍ക്കവെയാണ് നടപടി മരവിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടത്. നയതന്ത്ര ചര്‍ച്ചകളിലൂടെ ചൈനയെ ഇത്തരം നീക്കത്തില്‍നിന്ന് പിന്തിരിപ്പിക്കുകയാണ് ലക്ഷ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.