തീവ്രവാദ കേസുകളിലെ സാക്ഷികളുടെ ഓര്‍മശക്തി ദുര്‍ബലമാകുന്നെന്ന് എന്‍.ഐ.എ തലവന്‍

ന്യൂഡല്‍ഹി: തീവ്രവാദ കേസുകള്‍ എന്‍.ഐ.എക്ക് കൈമാറുന്നത് മൂന്നോ നാലോ വര്‍ഷത്തിനു ശേഷമാണെന്നും ആ സമയംകൊണ്ട് കേസുകളിലെ സാക്ഷികളുടെ ഓര്‍മശക്തിക്ക് മങ്ങലേല്‍ക്കുമെന്നും എന്‍.ഐ.എ തലവന്‍ ശരത് കുമാര്‍. തീവ്ര വലതുപക്ഷസംഘടനകള്‍ ഉള്‍പ്പെട്ട കേസുകള്‍ ദുര്‍ബലമാവുന്നതിനെക്കുറിച്ച് ചോദിക്കവേയായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി. ആര്‍.എസ്.എസുമായി അടുത്ത ബന്ധമുള്ള അഭിനവ് ഭാരത് സംഘടനയടക്കമുള്ളവയെ പരാമര്‍ശിച്ചായിരുന്നു ചോദ്യം. എന്‍.ഐ.എക്ക് സാക്ഷികളുടെ ഓര്‍മശക്തിയില്‍ നിയന്ത്രണമില്ളെന്നും അദ്ദേഹം പറഞ്ഞു.

കേസുകള്‍ എന്‍.ഐ.എക്ക് കൈമാറുന്നത് മൂന്നോ നാലോ വര്‍ഷത്തിനു ശേഷമായിരിക്കും. അതുവരെ കേസന്വേഷിക്കുന്ന ഏജന്‍സികള്‍ അവരുടെ അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുമുണ്ടാകും. തങ്ങള്‍ ആ കേസ് ഏറ്റെടുക്കുമ്പോഴേക്കും സാക്ഷികള്‍ കാര്യങ്ങള്‍ മറന്നുതുടങ്ങിയിട്ടുണ്ടാവും -അദ്ദേഹം പറഞ്ഞു. സാക്ഷികളുടെ സത്യവാങ്മൂലത്തില്‍ എന്‍.ഐ.എക്ക് ഒരു പങ്കുമില്ളെന്നും അത് കോടതിയും സാക്ഷിയും തമ്മിലുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1979 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ശരത് കുമാര്‍ 2013ല്‍ യു.പി.എ സര്‍ക്കാറിന്‍െറ ഭരണകാലത്താണ് എന്‍.ഐ.എ മേധാവിയായി ചുമതലയേറ്റത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.