കുട്ടികള്‍ വണ്ടിയോടിച്ചാല്‍ ഇനി ശിക്ഷ രക്ഷിതാക്കള്‍ക്ക്

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ വാഹനമോടിച്ചതിന് പിടിക്കപ്പെട്ടാല്‍ രക്ഷിതാക്കള്‍ക്ക് ശിക്ഷ ലഭിക്കുന്നവിധം മോട്ടോര്‍ വാഹനനിയമം പരിഷ്കരിക്കുന്നു. ഇതുള്‍പ്പെടെയുള്ള പരിഷ്കാരങ്ങള്‍ നിര്‍ദേശിക്കാന്‍ രാജസ്ഥാന്‍ ഗതാഗത മന്ത്രി യൂനുസ് ഖാന്‍ അധ്യക്ഷനായി സമിതിയെ നിയോഗിച്ചു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയോട് നിര്‍ദേശിച്ചതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
അതിനിടെ, ദേശീയപാതകളില്‍ ത്രീഡി പെയിന്‍റിങ് കൊണ്ട് സ്പീഡ് ബ്രേക്കറുകള്‍ നിര്‍മിക്കുമെന്നും മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പരീക്ഷണാര്‍ഥം സ്ഥാപിച്ച ഒരു ത്രീഡി വരമ്പിന്‍െറ ഫോട്ടോ സഹിതം ട്വിറ്ററിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാഴ്ചയില്‍ റോഡില്‍ ഉയര്‍ന്നുനില്‍ക്കുന്ന വരമ്പുണ്ടെന്ന് തോന്നിക്കും. എന്നാല്‍, അത് കേവലം പെയിന്‍റിങ് മാത്രമായിരിക്കും. വേഗത കുറക്കാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുന്ന ത്രീഡി വരമ്പ് കടക്കുമ്പോള്‍ പക്ഷേ കുലുക്കം അനുഭവിക്കേണ്ടതുമില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.