രാജ്യസഭയില്‍ ഇന്നും ബഹളം

ന്യൂഡല്‍ഹി: സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശത്തില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും രാജ്യസഭയില്‍ ബഹളം. 11 മണിക്ക് സഭ ചേര്‍ന്നയുടന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം ആരംഭിച്ചു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരെ താന്‍ അവകാശലംഘന നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന്  സുബ്രഹ്മണ്യന്‍ സ്വാമി സഭയില്‍ പറഞ്ഞു. രാജ്യസഭ അധ്യക്ഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ മറുപടി നല്‍കി. തുടര്‍ന്ന് അംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു.

കോപ്ടര്‍ ഇടപാടില്‍ സോണിയ ഗാന്ധിയുടെ പേര് വലിച്ചിഴച്ച് സഭാസ്തംഭനത്തിന് വഴിയൊരുക്കിയ ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി  നടത്തിയ പരാമര്‍ശങ്ങള്‍ രേഖകളില്‍നിന്ന് നീക്കിയിരുന്നു. 3600 കോടി രൂപയുടെ ഹെലികോപ്റ്റര്‍ ഇടപാടിലെ അഗസ്റ്റസ് വെസ്റ്റ്ലാന്‍്റ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയെന്ന് ഗുലാം നബി ആസാദ് സഭയില്‍ വ്യാജ പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണ് സുബ്രഹ്മണ്യന്‍ സ്വാമി അവകാലംഘനത്തിന് നോട്ടീസ് നല്‍കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.