ന്യൂഡല്‍ഹി: ബുലന്ദ്ശഹര്‍ കൂട്ടബലാത്സംഗവും കൂട്ടക്കവര്‍ച്ചയും സി.ബി.ഐ അന്വേഷിക്കും. അലഹബാദ് ഹൈകോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയല്‍ വകുപ്പ് അടക്കം കൂട്ടക്കവര്‍ച്ച, കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിവക്കും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സി.ബി.ഐ വക്താവ് ദേവപ്രീത് സിങ് പറഞ്ഞു. നോയിഡയില്‍ താമസിക്കുന്ന ആറംഗ കുടുംബം പടിഞ്ഞാറന്‍ യു.പിയിലെ ഷാഹ്ജഹാന്‍പൂരിലേക്ക് യാത്രചെയ്യവെയായിരുന്നു ആക്രമണം. ബുലന്ദ്ശഹറിന് അടുത്തുവെച്ച് ഇവരുടെ കാര്‍ തടഞ്ഞുനിര്‍ത്തിയ കുറ്റവാളി സംഘം 13കാരിയായ മകളെയും അമ്മയെയും അടുത്തുള്ള വയലില്‍ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.