പാകിസ്​താൻ നരകമല്ലെന്ന പ്രസ്​താവന: രമ്യയുടെ കാറിന്​ നേരെ മുട്ടയേറ് (വിഡിയോ)​

മംഗളൂരു: പാകിസ്താന്‍ നരകമല്ളെന്ന് പറഞ്ഞ കന്നട നടിയും മുന്‍ കോണ്‍ഗ്രസ് എം.പിയുമായ രമ്യക്ക് നേരെ ബി.ജെ.പിക്കാര്‍ കരിങ്കൊടി കാണിച്ചു. അവരുടെ കാറിന് നേരെ മുട്ടയെറിഞ്ഞു. അസഭ്യവര്‍ഷം ചൊരിഞ്ഞു. വ്യാഴാഴ്ച മംഗളൂരു രാജ്യാന്തര വിമാനത്താവളം മുതല്‍ പിന്തുടര്‍ന്നായിരുന്നു പ്രതിഷേധം.
ഭക്ഷ്യ-പൊതുവിതരണ മന്ത്രി യു.ടി. ഖാദറിനും യൂത്ത് കോണ്‍ഗ്രസ് നേതാവ് മിഥുന്‍ റൈക്കുമൊപ്പം വിമാനത്താവളത്തില്‍ നിന്ന് അവര്‍ പുറത്തേക്ക് വരുമ്പോഴേക്കും  കറുത്ത കൊടികളുമായി കാത്തിരുന്നവര്‍ മുദ്രാവാക്യം മുഴക്കി. കനത്ത പൊലീസ് വലയം ഭേദിച്ച് അഞ്ചു പേര്‍ രമ്യയുടെ കാറിനടുത്തേക്ക് ഓടിയത്തെി. അവരെ പൊലീസ് ഓഫിസര്‍മാര്‍ തല്‍ക്ഷണം തള്ളിമാറ്റി കാറിന് വഴിയൊരുക്കി.

രമ്യയുടെ കാര്‍ കടന്നുപോകേണ്ട കെഞ്ചാറു സര്‍ക്കിളില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ വന്‍സംഘം നേരത്തേതന്നെ നിലയുറപ്പിച്ചിരുന്നു. കരിങ്കൊടികാണിച്ച ഇവര്‍ അസഭ്യവര്‍ഷം ചൊരിഞ്ഞു. മുട്ടകള്‍ അന്തരീക്ഷത്തില്‍ തലങ്ങും വിലങ്ങും പാഞ്ഞു. ഒരെണ്ണം നടിയുടെ കാറിന് മുകളില്‍ വീണു ചിതറി.മംഗളൂരുവില്‍ ശ്രീകൃഷ്ണാഷ്ടമിയോടനുബന്ധിച്ച സ്വകാര്യ തൈരുകലമുടക്കല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അതിഥിയായി വന്ന രമ്യയെ പൊലീസ് ലക്ഷ്യസ്ഥാനത്തത്തെിച്ചു.
നഗരത്തിലത്തെി വിശ്രമിച്ച ശേഷം നടി ട്വിറ്ററില്‍ കുറിച്ചു: മംഗളൂരുവില്‍ എനിക്കെതിരെ കരിങ്കൊടി, മുട്ടയേറ്, മുദ്രാവാക്യം വിളി. ഇല്ല, മാപ്പു പറയില്ല. പിന്‍വലിക്കുകയുമില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.