മുംൈബ: ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജിയുടെ ഭർത്താവ് പീറ്റർ മുഖർജിയെ മകൻ രാഹുൽ കുറ്റപ്പെടുത്തുന്നതിെൻറ ഫോൺ സംഭാഷണങ്ങൾ പുറത്ത്. ഷീനയെ കാണാതായാൽ എന്താണ് പ്രശ്നമെന്നും എന്തിനാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും രാഹുലിനോട് പീറ്റർ ചോദിക്കുന്നുണ്ട്. തെൻറ കാമുകിയെ കാണാതായതിൽ പിതാവിനെ രാഹുൽ സംശയിക്കുന്നു. ഷീന ബോറെയ പെെട്ടാന്നൊരു ദിവസം കാണാതായാൽ എന്തുസംഭവിക്കുമെന്ന് സംഭവത്തിന് ഒരു വർഷം മുമ്പ് പീറ്റർ േചാദിച്ച കാര്യവും രാഹുൽ ഒാർമിപ്പിക്കുന്നുണ്ട്. ഷീന ഉപേക്ഷിച്ച് പോയതിൽ രാഹുലിനെ പീറ്റർ ആശ്വസിപ്പിക്കുന്നതും സംഭാഷണങ്ങളിൽ കേൾക്കാം. രാഹുൽ റെക്കോഡ് ചെയ്തതാണ് സംഭാഷണങ്ങൾ. തെളിവുകളായി കോടതിയിൽ സിബിെഎ സമർപ്പിച്ച സംഭാഷണങ്ങളാണ് പുറത്തുവന്നത്.
പീറ്റര്‍ മുഖര്‍ജിയുടെ രണ്ടാം ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെ മകളാണ് ഷീന ബോറ. നാലു വര്‍ഷം മുമ്പ് ഷീന ബോറയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റായ്ഗഢ് ജില്ലയിലെ വിജനമായ ഗ്രാമത്തില്‍ കൊണ്ടുപോയി കത്തിച്ചെന്നാണ് കേസ്. ഇന്ദ്രാണി മുഖര്‍ജിയാണ് മുഖ്യപ്രതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.