ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കാന്‍ പലിശരഹിത ബാങ്കിങ്ങിനുള്ള നടപടിക്രമങ്ങള്‍ ആരായാന്‍ നിര്‍ദേശം നല്‍കിയതായി റിസര്‍വ് ബാങ്ക്. കേന്ദ്ര സര്‍ക്കാറുമായി ഇതിനായി കൂടിയാലോചന നടത്തുമെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ചില കോണുകളില്‍നിന്ന് എതിര്‍പ്പുകളുയര്‍ന്നശേഷം മരവിപ്പിച്ച പലിശരഹിത ബാങ്കിങ് രീതി പുനരാരംഭിക്കണമെന്ന നിലപാടില്‍തന്നെയാണ് റിസര്‍വ് ബാങ്ക് എന്ന് വ്യക്തമാക്കുന്നതാണ് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട്. പലിശ എന്ന ഘടകമുള്ളതുകൊണ്ട് ബാങ്കുകളെയും ബാങ്കിങ് സേവനങ്ങളെയും സമീപിക്കാതെ മതപരമായ കാരണങ്ങളാല്‍ ഇന്ത്യന്‍ സമൂഹത്തില്‍ ചില വിഭാഗങ്ങള്‍ ഇപ്പോഴും സാമ്പത്തിക വളര്‍ച്ചക്ക് പുറത്താണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വിഭാഗങ്ങളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. അതിന്‍െറ ഭാഗമായാണ് പുതിയ നീക്കം.
അടുത്ത അഞ്ചുവര്‍ത്തേക്കുള്ള ഇടക്കാല സാമ്പത്തിക കര്‍മപദ്ധതിയില്‍ പലിശരഹിത ബാങ്കിങ് ഉള്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ച ദീപക് മൊഹന്തി കമ്മിറ്റി നേരത്തെ നിര്‍ദേശിച്ചിരുന്നു. സാമ്പത്തിക വളര്‍ച്ചയില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കാന്‍ കര്‍മപദ്ധതി തയാറാക്കണമെന്ന് റിസര്‍വ് ബാങ്കിന്‍െറ 80ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് ദീപക് മൊഹന്തി കമ്മിറ്റിയെ നിയോഗിച്ചത്. ലളിതമായ നിക്ഷേപ പദ്ധതികള്‍പോലുള്ള ഉല്‍പന്നങ്ങളുമായി രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ പ്രത്യേക പലിശരഹിത ജാലകങ്ങള്‍ തുറക്കണമെന്നായിരുന്നു സമിതി ശിപാര്‍ശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.