മുംബൈ: പ്രമുഖ കുറ്റാന്വേഷക പത്രപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡെ എന്ന ജെ. ഡേ കൊല്ലപ്പെട്ട കേസില്‍ അധോലോക നേതാവ് ഛോട്ടാ രാജനെതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മകോക) കോടതി കുറ്റംചുമത്തി. മകോക, ഐ.പി.സി നിയമങ്ങളിലെ വകുപ്പുകള്‍പ്രകാരം ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങളാണ് രാജനെതിരെ ചുമത്തിയത്. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിയുന്ന രാജന്‍ നഗരത്തിലെ കോടതിയില്‍ ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.