ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥാനത്ത് നിര്‍മിച്ച താല്‍ക്കാലിക ക്ഷേത്രത്തില്‍ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്താന്‍ അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച വിധി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജി കേള്‍ക്കുന്ന ബെഞ്ചില്‍നിന്ന് ജസ്റ്റിസ് യു.യു. ലളിത് പിന്മാറി. ഈ കേസില്‍ രാമക്ഷേത്ര ട്രസ്റ്റിനുവേണ്ടി മുമ്പ് അഭിഭാഷകനായി ഹാജരായിരുന്നുവെന്ന കാരണത്താലാണ് അദ്ദേഹം പിന്മാറിയത്. അപ്പീല്‍ നല്‍കിയ മുഹമ്മദ് ഹാഷിമിന്‍െറ എതിര്‍കക്ഷി ദേവകി നന്ദന്‍ അഗര്‍വാള്‍ മരിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമിയെ തല്‍സ്ഥാനത്ത് കക്ഷിയാക്കിയത് യു.യു. ലളിതായിരുന്നു. കേസില്‍നിന്ന് ജസ്റ്റിസ് ലളിത് പിന്മാറിയ ശേഷം സുബ്രമണ്യന്‍ സ്വാമി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.