ലാലുവിന്‍െറ മരുമകന്‍െറ കാര്‍ തോക്കുധാരികള്‍ തട്ടിയെടുത്തു

ഗുഡ്ഗാവ്: തോക്കുധാരികളായ അഞ്ചംഗസംഘം ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്‍െറ മരുമകന്‍െറ കാര്‍ തട്ടിക്കൊണ്ടുപോയി.
സിക്കന്ദര്‍പുര്‍ മെട്രോ സ്റ്റേഷനുസമീപം തിരക്കേറിയ മെഹറോളി-ഗുഡ്ഗാവ് റോഡിലാണ് ലാലുവിന്‍െറ മകള്‍ ഹേമയുടെ ഭര്‍ത്താവായ വിനീത് യാദവിന്‍െറ എസ്.യു.വി കാര്‍ അക്രമിസംഘം വളഞ്ഞത്.
സംഭവസമയം വിനീത് യാദവ് കാറിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍െറ ഡ്രൈവര്‍ ഹരിപ്രകാശായിരുന്നു കാറോടിച്ചിരുന്നത്. ഹരിപ്രകാശിനെ വലിച്ച് പുറത്തിട്ടശേഷം അക്രമികള്‍ കാറോടിച്ചുപോവുകയായിരുന്നുവെന്ന് ഗുഡ്ഗാവ് അസിസ്റ്റന്‍റ് പൊലീസ് കമീഷണര്‍ ഹവാസിങ് പറഞ്ഞു. ഡല്‍ഹിയില്‍ ജോലിചെയ്യുന്ന വിനീത് യാദവ് ചില ആവശ്യങ്ങള്‍ക്കായാണ് ഗുഡ്ഗാവിലത്തെിയത്.
ആയുധ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി തിരച്ചിലാരംഭിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.