ഗുജറാത്തിൽ ബസ് നദിയിലേക്ക് വീണ് 37 മരണം

അഹ്മദാബാദ്: ദക്ഷിണ ഗുജറാത്തില്‍ യാത്രക്കാരുമായി പോയ ബസ് പുഴയിലേക്ക് മറിഞ്ഞ് 37 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരിലേറെയും വിദ്യാര്‍ഥികളാണ്. സൂറത്ത് നഗരത്തില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ നവ്സാരിയിലെ പൂര്‍ണ നദിയിലേക്കാണ് ഗുജറാത്ത് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ നിയന്ത്രണത്തിലുള്ള ബസ് മറിഞ്ഞത്. നവ്സാരിയില്‍നിന്ന് സോംഗദിലേക്ക് പുറപ്പെട്ടതായിരുന്നു. വൈകുന്നേരമായതിനാല്‍ സ്കൂളുകളില്‍നിന്നും കോളജുകളില്‍നിന്നുമുള്ള വിദ്യാര്‍ഥികളായിരുന്നു യാത്രക്കാരില്‍ അധികവും.

അമിത വേഗത്തിലായിരുന്ന ബസ് മറ്റൊരു വാഹനവുമായി ഇടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പുഴയില്‍ പതിക്കുകയായിരുന്നുവെന്ന് ജില്ലാ കലക്ടര്‍ രമ്യ മോഹന്‍ പറഞ്ഞു. പരിക്കേറ്റവരില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണ്.
പുഴയില്‍ വെള്ളമില്ലാതിരുന്നുവെങ്കിലും താഴ്ചയും വേഗവും ദുരന്തത്തിന്‍െറ വ്യാപ്തി കൂട്ടി. ബസിന്‍െറ മുകള്‍ ഭാഗം മുറിച്ചുമാറ്റിയാണ് അകത്തുകുടുങ്ങിയവരെ പുറത്തെടുത്തത്.

ഏറെ കഴിഞ്ഞ് കൂറ്റന്‍ ക്രെയിന്‍ എത്തിച്ചാണ് ബസ് പുഴയില്‍നിന്ന് കരക്കത്തെിച്ചത്. മരിച്ചവരെയും പരിക്കേറ്റവരെയും പരിസരത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ 10 പേര്‍ മുല്ല ആശുപത്രിയിലും 16 പേര്‍ നവ്സാരി സിവില്‍ ആശുപത്രിയിലും നാലു പേര്‍ പാര്‍സി ജനറല്‍ ആശുപത്രിയിലുമാണ്. നരന്‍ ലാല കോളജ്, അഗര്‍വാള്‍ കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ദുരന്തത്തില്‍പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.