അഹ്മദാബാദ്: നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തനിക്ക് പങ്കാളിത്തമുള്ള സ്വകാര്യ കമ്പനിക്ക് തുച്ഛവിലക്ക് ഭൂമി വിറ്റുവെന്ന ആരോപണം ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്‍െറ മകള്‍ അനര്‍ പട്ടേല്‍ നിഷേധിച്ചു. സര്‍ക്കാറില്‍നിന്ന് താന്‍ ഒരു ആനുകൂല്യവും പറ്റിയിട്ടില്ളെന്ന് അവര്‍ വ്യക്തമാക്കി. അതിനിടെ, ആനന്ദിബെന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കേസില്‍ സുപ്രീംകോടതി ഇടപെടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആരോപണത്തിന്‍െറ പുകമറ സൃഷ്ടിച്ച മുഖ്യമന്ത്രിയെയും മകളെയും അപകീര്‍ത്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് ബി.ജെ.പിയും കുറ്റപ്പെടുത്തി.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ റവന്യൂമന്ത്രിയായിരുന്നു ആനന്ദിബെന്‍ പട്ടേല്‍. അനര്‍ പട്ടേലിന്‍െറ ബിസിനസ് പങ്കാളികള്‍ക്ക് ദേശീയോദ്യാനത്തിന് സമീപത്തെ സ്ഥലം കുറഞ്ഞ വിലക്ക് വിറ്റുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. 250 ഏക്കര്‍ സ്ഥലം ഏക്കറൊന്നിന് 60,000 രൂപക്കാണ് വൈല്‍ഡ് വുഡ്സ് റിസോര്‍ട്സ് ആന്‍ഡ് റിയാലിറ്റീസിന് റിസോര്‍ട്ട് നിര്‍മിക്കാന്‍ വിറ്റത്. 125 കോടി രൂപ വിലവരുന്ന സ്ഥലം വെറും 1.5 കോടി രൂപക്കാണ് വിറ്റത്. അനര്‍ പട്ടേലിന്‍െറ ബിസിനസ് പങ്കാളിയായ ധക്ഷേഷ് ഷാക്കും അമോല്‍ സത്തേിനും വൈല്‍ഡ് വുഡ്സിന്‍െറ പ്രമോട്ടറായ സഞ്ജയ് ധനക് ഈ ഭൂമി കൈമാറ്റം ചെയ്യുകയായിരുന്നു. അന്ന് റവന്യൂ മന്ത്രിയായിരുന്ന ആനന്ദിബെന്‍ മോദി പ്രധാനമന്ത്രിയായപ്പോഴാണ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. മോദിയുടെ ഏറ്റവും വിശ്വസ്ത കൂടിയായിരുന്നു അന്ന് ആനന്ദിബെന്‍.
താന്‍ വൈല്‍ഡ് വുഡ്സ് കമ്പനിയുടെ ഡയറക്ടറോ ഓഹരിയുടമയോ അല്ളെന്നും കമ്പനിയുമായി ബന്ധമില്ളെന്നും അനര്‍ പട്ടേല്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. ധക്ഷേഷ് ഷാ തന്‍െറ ബിസിനസ് പങ്കാളിയാണെങ്കിലും അദ്ദേഹത്തിന്‍െറ എല്ലാ കമ്പനികളിലും തനിക്ക് പങ്കാളിത്തമില്ല; അനര്‍ പ്രോജക്ട് എന്ന പേരില്‍ ഏഴുവര്‍ഷം മുമ്പ് ധക്ഷേഷ് ഷായുമായി ചേര്‍ന്ന് കമ്പനി തുടങ്ങിയിരുന്നുവെന്നുമാത്രം -അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.