കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് പദവി അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ലോക്സഭയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് പദവി അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതി തള്ളി. പ്രതിപക്ഷത്തെ വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് നേതൃപദവിക്ക് മോഹമുണ്ടെങ്കില്‍ നേരിട്ട് കോടതിയില്‍ ഹാജരാകാമെന്നും അതിനു യോഗ്യരായ അഭിഭാഷകര്‍ പാര്‍ട്ടിക്കുണ്ടെന്നും പരമോന്നത കോടതി വ്യക്തമാക്കി. 282 സീറ്റുകളുള്ള ബി.ജെ.പിക്കു പിറകില്‍ രണ്ടാമതുള്ള കോണ്‍ഗ്രസിന് 44 സീറ്റുകള്‍ മാത്രമാണുള്ളത്. 55 സീറ്റുകളുണ്ടെങ്കില്‍ മാത്രമേ ഒൗദ്യോഗികമായി പ്രതിപക്ഷ നേതാവ് പദവിക്ക് അവകാശവാദമുന്നയിക്കാന്‍ സാധിക്കൂ.
ഇത്രയും അംഗങ്ങളില്ലാത്ത 1980, 1984 വര്‍ഷങ്ങളില്‍ സഭക്ക് പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നില്ല. നിലവില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ്. ഖാര്‍ഗെയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്നാണ് ആവശ്യം. ഇത് സ്പീക്കര്‍ സുമിത്ര മഹാജന്‍ തള്ളിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.