ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. വാർധ സഹജമായ അസുഖങ്ങളുള്ള അദ്ദേഹത്തെ, ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2004 മുതൽ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായ മൻമോഹൻ സിങ്, ഇക്കൊല്ലമാദ്യം രാജ്യസഭാംഗത്വവും ഒഴിഞ്ഞിരുന്നു. 1991ൽ പി.വി. നരസിംഹറാവു മന്ത്രിസഭയിൽ ധനമന്ത്രിയായാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.