തല്ലിയപ്പോള്‍ പ്രതിരോധിച്ചതാണെന്ന് ബി.ജെ.പി എം.എല്‍.എ

ന്യൂഡല്‍ഹി:  പട്യാല കോടതി വളപ്പില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിന്  ന്യായീകരണവുമായി ബിജെപി എം.എല്‍.എ ഒ.പി ശര്‍മ. തനിക്ക്  നേരെ അക്രമണമുണ്ടായപ്പോള്‍ തിരിച്ച് പ്രതികരിച്ചതാണെന്നൂം  അത് ചെറുപ്പം മുതലുളള ശീലമാണെന്നും ഒ.പി ശര്‍മ ചൊവ്വാഴ്ച്ച മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ പട്യാല കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒരു സംഘം അഭിഭാഷകരും ബി.ജെ.പി നേതാക്കളും ജെ.എന്‍.യു വിദ്യാര്‍ഥികളെയും മാധ്യമ പ്രവര്‍ത്തകരേയും ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ദല്‍ഹിയിലെ ബി.ജെ.പി എം.എല്‍.എ ഒ.പി ശര്‍മ സി.പി.ഐ പ്രവര്‍ത്തകനായ അമീഖ് ജമായിയെ മര്‍ദ്ദിക്കുന്നതിന്‍െറ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലുടെ പ്രചരിച്ചിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോഴാണ് എം.എല്‍.എ തന്‍്റെ നടപടി ന്യായീകരിച്ചത്.

താന്‍ കോടതി മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ചിലര്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നത് കേട്ടുവെന്നും അപ്പോഴാണ് താന്‍ പ്രതികരിച്ചതെന്നും ശര്‍മ പറഞ്ഞു.

ഡല്‍ഹി വിശ്വാസ് നഗറിലെ എം.എല്‍.എ ആയ ശര്‍മയെ ആം ആദ്മി എം.എല്‍.എ അല്‍ക ലംമ്പയെ അസഭ്യം പറഞ്ഞതിന്‍െറ പേരില്‍ നിയമസഭയില്‍ നന്ന് സസ്പെന്‍റ് ചെയ്തിരിക്കുകയാണ്. മൈക് തകര്‍ക്കുകയും എ.എ.പി എം.ല്‍.എ യോട് മോശമായി സംസാരിച്ചതിന്‍െറ പേരിലൂം ശര്‍മ കുപ്രസിദ്ധി നേടിയിട്ടുണ്ട്.

അതേ സമയം  ആക്രമണം ബോധപൂര്‍വമാണെന്നൂം പോലീസ് എത്രയും വേഗം ശര്‍മ്മയെ അറസ്റ്റ് ചെയ്യാന്‍ നടപടി കൈക്കൊള്ളണമെന്നും എം.എല്‍.എ  ലംമ്പ ആവശ്യപ്പെട്ടു. എന്നാല്‍ ശര്‍മക്ക് പിന്തുണയുമായി ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത രംഗത്തത്തെി. ശര്‍മ്മയെ തെറ്റുകാരനായി ചിത്രീകരിക്കരുതെന്നും ആക്രമണം ഉണ്ടായപ്പോള്‍ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.