ഡൽഹി: ജെ.എൻ.യു വിദ്യർത്ഥി യൂനിയൻ നേതാവ് കനയ്യ കുമാറിൻെറ പ്രസംഗത്തില്‍ രാജ്യവിരുദ്ധ പരാമര്‍ശങ്ങളില്ലെന്ന് പൊലീസ് റിപ്പോർട്ട്. രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ മാത്രമുള്ള മുദ്രാവാക്യങ്ങള്‍ കനയ്യ മുഴക്കിയിട്ടില്ല. ഡൽഹി പൊലിസ് നടത്തിയ അമിതാവേശമാണ് വിദ്യാര്‍ത്ഥി യൂനിയൻ നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇത് സംബന്ധിച്ച് ഡൽഹി പൊലിസ് രഹസ്യാന്വേഷണ ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. പാക് തീവ്രവാദ സംഘടന ലശ്കറ ത്വയ്യിബയുമായി കനയ്യകുമാറിന് നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്നും റിപ്പോർട്ടിലുണ്ട്. എ.ബി.വി.പി ഉയർത്തിയ ആരോപണങ്ങളെ തള്ളിക്കളയുന്നതാണ് പൊലീസ് റിപ്പോർട്ട്.
അഫ്‌സല്‍ ഗുരുവുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെൻററി പ്രദര്‍ശനത്തിനായി ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡി.എസ്.യു) സബര്‍മതി ദബയില്‍ ഒത്തു ചേര്‍ന്നിരുന്നു. എന്നാല്‍ ഈ പരിപാടിക്ക് പൊലീസ് വിലക്കേർപ്പെടുത്തി. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുവാദം ലഭിക്കാത്തതിനെ തുടര്‍ന്ന് ഡി.എസ്.യു പ്രവര്‍ത്തകർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഈ പ്രതിഷേധ പരിപാടിയില്‍ കനയ്യകുമാര്‍ പങ്കെടുത്തിരുന്നുവെന്നും എന്നാല്‍ അദ്ദേഹം രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം, ജെ.എൻ.യു സംഭവത്തിൽ ലശ്കറെ ത്വയ്യിബയുടെ പങ്ക് അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇന്നലെയും വ്യക്തമാക്കിയിരുന്നു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.