ജയില്‍ചാടിയ സിമി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്

ഭുവനേശ്വര്‍: മധ്യപ്രദേശിലെ കോണ്‍ട്വ ജില്ലാ ജയിലില്‍നിന്ന് രക്ഷപ്പെട്ട സിമി പ്രവര്‍ത്തകരായ നാലുപേരെ അറസ്റ്റ് ചെയ്തെന്ന് ഒഡിഷ ഡി.ജി.പി ബി.കെ. സിങ്. ഒഡിഷ പൊലീസിന്‍െറ പ്രത്യേക സേനയും തെലങ്കാന പൊലീസും ചേര്‍ന്നുനടത്തിയ മൂന്നു മണിക്കൂര്‍ നീണ്ട നടപടിയിലൂടെയാണ് റൂര്‍ക്കലയിലെ ഒരു വീട്ടില്‍ ഇവരെ കീഴ്പ്പെടുത്താനായതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാളുടെ മാതാവും അറസ്റ്റിലായി.
ഏഴുപേരാണ് 2013ല്‍ ജയില്‍ചാടിയത്. ഒരാള്‍ തൊട്ടടുത്തദിവസം കീഴടങ്ങി. മറ്റൊരാള്‍ അതേവര്‍ഷം പൊലീസ് പിടിയിലായി. രക്ഷപ്പെട്ടവര്‍ക്കുവേണ്ടി വിവിധ സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടന്നുവരുകയായിരുന്നു. ജയില്‍ ചാടിയശേഷം റൂര്‍ക്കലയിലത്തെിയ ഇവര്‍ വ്യാജ പേരുകളില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കള്ളക്കടത്തിലൂടെയും ബാങ്കുകള്‍ കൊള്ളയടിച്ചും പണമുണ്ടാക്കിയ ഇവരില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.