ന്യൂഡല്‍ഹി: രാജ്യത്തെ മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ 2200 പേര്‍ അഴിമതിക്കാരാണെന്ന് സി.ബി.ഐയുടെ കണ്ടത്തെല്‍. ഇതില്‍ 101പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായും സി.ബി.ഐ മേധാവി അനില്‍ കുമാര്‍ സിന്‍ഹ പറഞ്ഞു. അഴിമതിയില്‍ മുന്‍വര്‍ഷത്തേതിനേക്കാള്‍ 94 ശതമാനം വര്‍ധന ഉണ്ടായതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പല ഉദ്യോഗസ്ഥരും കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്നതിന് കൈക്കൂലി ചോദിക്കുന്നതായി സി.ബി.ഐയുടെ നിരീക്ഷണത്തില്‍ കണ്ടത്തെിയിരുന്നു. പുറമെ, പൊതുജനങ്ങളില്‍ നിന്നുള്ള പരാതിയിലും കൂടിയാണ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്.
ഈ വര്‍ഷം 1044 കുറ്റപത്രങ്ങള്‍ സി.ബി.ഐ സമര്‍പിച്ചു. ഇത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേതിനേക്കാള്‍ ഏറ്റവും ഉയര്‍ന്നതാണ്. ഉന്നതരും രാഷ്ട്രീയ നേതാക്കളുമായ നവീന്‍ ജിണ്ടാല്‍,എ.രാജ,വിഭദ്ര സിങ് എന്നിവരുടെ പേരുകളും അഴിമതിക്കാരുടെ കൂട്ടത്തില്‍ സിന്‍ഹ എടുത്തുപറഞ്ഞു.
പൊതുജനത്തിന്‍റെ മനോഭാവം അഴിമതിക്കെതിരാണെന്നും സി.ബി.ഐ അവര്‍ക്കൊപ്പം നിന്നില്ളെങ്കില്‍ പിന്നെ ആരാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. അനധികൃതമായി സ്വത്ത് സമ്പാദിച്ച 67 ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇത്തരം കേസുകള്‍ മുന്‍വര്‍ഷത്തേതില്‍ നിന്നും 56 ശതമാനം ആയി വര്‍ധിച്ചുവെന്നും സിന്‍ഹ പറഞ്ഞു. അഴിമതി കേസുകള്‍ ഏറ്റവും നല്ല രീതിയില്‍ അന്വേഷിക്കുമെന്നും കെട്ടിക്കിടക്കുന്ന കേസുകളുടെ അന്വേഷണവും പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.