ജെ.എൻ.യുവിലെ വിദ്യാർഥികൾ ബീഫ് കഴിക്കുന്നവരെന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി: ജെ.എൻ.യുവിലെ വിദ്യാർഥികൾ കാമ്പസിൽ ബീഫ് കഴിക്കുന്നവരാണെന്ന് പൊലീസ് റിപ്പോർട്ട്. ഫെബ്രുവരി 9നു കാമ്പസിൽ നടന്ന സംഭവങ്ങളെപറ്റി ഡൽഹി പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ദേശവിരുദ്ധരായ നിരവധി വിദ്യാർഥികൾ കാമ്പസിൽ ഉണ്ടെന്നും അവരിൽ ചിലർ ദുർഗക്ക് പകരം മഹിഷാസുരനെ പൂജിക്കുന്നവരാണെന്നും സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് കണ്ടെത്തി. 

രണ്ടു വർഷമായി ജെ.എൻ.യു  പൊലീസ് നിരീക്ഷണത്തിലാണ്. ഇതേപറ്റി മുൻ വി.സി എസ്.കെ സൊപോറിന് അറിയാം. കാമ്പസിൽ സി.സി ടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഒക്ടോബർ 16നു സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്‍റ് കമീഷണർ വി.സിയെ നേരിൽ കണ്ടാണ്‌ ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇതു നടപ്പിലാക്കിയില്ല. 
 
കാമ്പസിലെ ഡി.എസ്.യു, ഡി.എസ്.എഫ് എന്നീ വിദ്യാർഥി സംഘടനകളിൽ ദേശവിരുദ്ധ പ്രവണതയുള്ളവരുണ്ട്. അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നപ്പോൾ അവർ അനുശോചിച്ചു. എസ്.എ.ആർ ഗീലാനിയെ ജെ.എൻ.യുവിൽ പ്രഭാഷണത്തിന് ക്ഷണിച്ചത് ഇവരാണ്. 19 വിദ്യാർഥികളുടെ പേര് റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. ഇവരിൽ മിക്കവാറും പേർ കോഴ്സ് കഴിഞ്ഞു കാമ്പസ് വിട്ടവരാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.