കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്‍െറ ആസ്തികള്‍ ബാങ്കുകള്‍ വില്‍ക്കുന്നു

കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്‍െറ ആസ്തികള്‍ ബാങ്കുകള്‍ വില്‍ക്കുന്നു

ന്യൂഡല്‍ഹി: നഷ്ടത്തിലായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്‍െറ ആസ്തികള്‍ നാല് ബാങ്കുകള്‍ ആസ്തി പുന$സംഘടനാ കമ്പനികള്‍ക്ക് വില്‍ക്കാന്‍ ആലോചിക്കുന്നു. ബാങ്കുകളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ബാങ്കുകള്‍ ആസ്തി പുന$സംഘടനാ കമ്പനികളുമായി ചര്‍ച്ചയിലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുള്‍പ്പെടെ 17 ബാങ്കുകള്‍ക്ക് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് 6963 കോടി രൂപ നല്‍കാനുണ്ട്. ഈയാഴ്ചയാദ്യം 17 ബാങ്കുകളിലൊന്നായ പഞ്ചാബ് നാഷനല്‍ ബാങ്ക് കിങ്ഫിഷര്‍ എയര്‍ലൈന്‍സിനെയും ഉടമ വിജയ് മല്യയെയും യുനൈറ്റഡ് ബ്രിവറീസ് ഹോള്‍ഡിങ്സിനെയും മനപ്പൂര്‍വം വീഴ്ചവരുത്തുന്നവരായി പ്രഖ്യാപിച്ചിരുന്നു. കിങ്ഫിഷറിനെ മനപ്പൂര്‍വം വീഴ്ചവരുത്തുന്നവരായി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ പൊതുമേഖലാ പണമിടപാട് സ്ഥാപനമാണ് പഞ്ചാബ് നാഷനല്‍ ബാങ്ക്.
നേരത്തേ യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കിങ്ഫിഷറിനെ മനപ്പൂര്‍വം വീഴ്ചവരുത്തുന്നവരായി പ്രഖ്യാപിച്ചിരുന്നു. റിസര്‍വ് ബാങ്ക് മാനദണ്ഡമനുസരിച്ച് ഇത്തരത്തില്‍ പ്രഖ്യാപിക്കപ്പെടുന്നവര്‍ക്ക് ഏതെങ്കിലും ബാങ്കിന്‍െറയോ ധനകാര്യ സ്ഥാപനത്തിന്‍െറയോ ആനുകൂല്യങ്ങള്‍ ലഭിക്കില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.