251 രൂപയുടെ ഫോണിലേക്കുള്ള യാത്രയുടെ തുടക്കം പലചരക്കുകടയില്‍നിന്ന്

മീറത്ത്: മോഹിത് ഗോയലിന്‍െറ 251 രൂപയുടെ സ്മാര്‍ട്ട്ഫോണിനെക്കുറിച്ചാണ് രാജ്യം ഇന്ന് സംസാരിക്കുന്നത്. എന്നാല്‍, ഉത്തര്‍പ്രദേശിലെ ശാംലി ജില്ലയിലെ ഗാര്‍ഹിപുഖ്ത പട്ടണത്തിലെ കൊച്ചു പലചരക്കുകടയില്‍ മോഹിതിന്‍െറ പിതാവ് രാജേഷ് ഗോയല്‍ ഇതൊന്നുമറിയുന്നില്ല. തന്‍െറ മകന്‍ വലുതെന്തെങ്കിലും ചെയ്യുമെന്ന് ആ പിതാവിന് ഉറച്ച ബോധ്യമുണ്ട്. ‘കഴിഞ്ഞ തവണ വീട്ടില്‍ വന്നപ്പോള്‍ ഒരു കമ്പനി തുടങ്ങാനുള്ള ആഗ്രഹം മോഹിത് പറഞ്ഞിരുന്നു. അവനാഗ്രഹിക്കുന്നത് ചെയ്യാന്‍ കുറച്ച് പണവും കൊടുത്തു. ഒരു മൊബൈല്‍ ഫോണ്‍ കമ്പനിയാണ് തുടങ്ങിയതെന്ന് അവന്‍ പിന്നീട് പറഞ്ഞിരുന്നു. അവന്‍ ചെയ്യുന്നതെന്താണെന്ന് ഞങ്ങള്‍ക്കറിയില്ല’ -രാജേഷ് പറഞ്ഞു. ഫ്രീഡം 251 മൊബൈല്‍ ഡല്‍ഹിയില്‍ പുറത്തിറക്കുന്ന ചടങ്ങില്‍ രാജേഷും പങ്കെടുത്തിരുന്നു. ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷിയുള്‍പ്പെടെ പ്രമുഖരത്തെിയ ചടങ്ങില്‍ ശാംലിയിലെ നാട്ടുകാരില്‍ ചിലര്‍ക്കും ക്ഷണമുണ്ടായിരുന്നു.
റിങ്ങിങ് ബെല്‍സിന്‍െറ മാനേജിങ് ഡയറക്ടറായ മോഹിത് പലചരക്കുകടയില്‍ പിതാവിനെ സഹായിച്ചാണ് കഴിഞ്ഞിരുന്നത്. സ്കൂള്‍ പഠനത്തിനുശേഷം അമിറ്റി യൂനിവേഴ്സിറ്റിയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയശേഷമാണ് മോഹിത് കമ്പനി തുടങ്ങിയത്. ഭാര്യ ധാര്‍നയാണ് റിങ്ങിങ് ബെല്‍സിന്‍െറ സി.ഇ.ഒ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.