ചെന്നൈ: ഹ്രസ്വമെങ്കിലും അമൂല്യമായിരുന്നു നളിനിക്ക് ലഭിച്ച ഒരുപകല്‍. പക്ഷേ, അതിന് കണ്ണീരില്‍ എരിഞ്ഞടങ്ങാനായിരുന്നു വിധി. പിതാവിന്‍െറ ശരീരം ചാരമാകുമ്പോഴേക്കും അവര്‍ക്ക് ജയിലിലേക്ക് മടങ്ങേണ്ടിവന്നു. രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പിതാവിന്‍െറ സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ 12 മണിക്കൂറാണ് പരോള്‍ ലഭിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് എട്ടുവരെ. 14 വര്‍ഷത്തിനുശേഷം സ്വന്തംവീട്ടിലത്തെിയ നളിനി പിതാവിന്‍െറ ചേതനയറ്റ ശരീരത്തിനുമുന്നില്‍ ദു$ഖമടക്കാനാകാതെനിന്നു. മകളും മാതാവും സഹോദരങ്ങളും കെട്ടിപ്പുണര്‍ന്നപ്പോള്‍ അവരുടെ എല്ലാ നിയന്ത്രണവുംവിട്ടു.

സായുധ പൊലീസിന്‍െറ അകമ്പടിയില്‍ ബുധനാഴ്ച രാവിലെ പത്തോടെ എത്തിയ അവര്‍ പിതാവിന്‍െറ സംസ്കാരശേഷം വൈകീട്ട് ആറോടെയാണ് ജയിലിലേക്ക് മടങ്ങിയത്. രാത്രി എട്ടോടെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിക്കുകയും ചെയ്തു. തിരുനെല്‍വേലി അമ്പലവനപുരത്ത് മരിച്ച പിതാവ് ശങ്കരനാരായണന്‍െറ മൃതദേഹം ചെന്നൈയില്‍ താമസിക്കുന്ന മകന്‍െറ വീട്ടിലത്തെിച്ചത് നളിനിക്ക് അന്ത്യോപചാരമര്‍പ്പിക്കാനായിരുന്നു. മുന്‍ പൊലീസ് ഇന്‍സ്പെക്ടറായ ശങ്കരനാരായണന്‍ രോഗം മുര്‍ച്ഛിച്ച സമയത്ത് മകളെ കാണാനാഗ്രഹിച്ചിരുന്നെങ്കിലും നളിനിക്ക് പരോള്‍ ലഭിച്ചില്ല.  

സംസ്കാര ചടങ്ങിന് മൂന്ന് ദിവസത്തെ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാതാവ് പത്മാവതി ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ 12 മണിക്കൂറാണ് അനുവദിച്ചത്. നളിനിയെ തിരികെക്കൊണ്ടുപോകുന്നതിനുമുമ്പ് മൂന്നോടെയാണ് സംസ്കാരത്തിന് പിതാവിന്‍െറ മൃതദേഹം വീട്ടില്‍നിന്ന് കോട്ടൂര്‍പുരത്തെ വൈദ്യുതി ശ്മശാനത്തിലേക്കെടുത്തത്.

നളിനിക്കായി വന്‍ സുരക്ഷയാണ് വഴിയിലുടനീളവും മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച കോട്ടൂര്‍പുരത്തെ വെമ്പുള്ളിഅമ്മന്‍ കോവില്‍ തെരുവിലും ഏര്‍പ്പെടുത്തിയത്. ഫ്ളാറ്റിന്‍െറ മൂന്നാംനിലയിലേക്ക് അടുത്തബന്ധുക്കളെയും സുഹൃത്തുക്കളെയും രാഷ്ട്രീയ നേതാക്കളെയും മാത്രമാണ് കയറ്റിവിട്ടത്. അന്ത്യോപചാരം അര്‍പ്പിക്കാനത്തെിയവരുടെ മേല്‍വിലാസവും പൊലീസ് ശേഖരിച്ചു. ബോംബ് സ്ക്വാഡിനെയും നിയോഗിച്ചിരുന്നു.

വിടുതലൈ ചിറുതൈകള്‍ കക്ഷിനേതാവ് തോള്‍ തിരുമാളവന്‍, തമിഴ് ദേശീയ പ്രസ്ഥാനം പ്രസിഡന്‍റ് പി. നെടുമാരന്‍, നാം തമിഴര്‍ പാര്‍ട്ടി അധ്യക്ഷന്‍ സീമാന്‍, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റകഴകം നേതാക്കള്‍ എന്നിവര്‍ നളിനിയെ സന്ദര്‍ശിച്ചു. രാജീവ് വധത്തില്‍ 1991ലാണ് നളിനി അറസ്റ്റിലായത്. 2004ല്‍ സഹോദരന്‍െറ വിവാഹത്തിനാണ് ആദ്യത്തെ പരോള്‍ ലഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.