ന്യൂഡല്‍ഹി: സംസ്ഥാന ന്യൂനപക്ഷ കമീഷനുകളുടെ വാര്‍ഷിക സമ്മേളനത്തില്‍ കേരളത്തിലെ മുസ്ലിംകളും ക്രിസ്ത്യാനികളും ന്യൂനപക്ഷമല്ളെന്നും ഭൂരിപക്ഷമാണെന്നും ദേശീയ ന്യൂനപക്ഷ കമീഷന്‍ അംഗം. കേരളത്തിന്‍െറ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ പ്രസ്താവന വേദിയില്‍തന്നെ പിന്‍വലിച്ച കമീഷന്‍ അംഗം വേദിയില്‍ പരസ്യമായി ക്ഷമാപണം നടത്തി. ദേശീയ ന്യൂനപക്ഷ കമീഷനില്‍ ക്രിസ്ത്യന്‍ പ്രതിനിധിയായ മാബെല്‍ റബെലോയാണ് ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ കമീഷന്‍ സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനത്തില്‍ കേരളത്തിന്‍െറ ചര്‍ച്ചയില്‍ ഇടപെട്ട് വിവാദ പ്രസ്താവന നടത്തിയത്. കേരള ന്യൂനപക്ഷ കമീഷന്‍ അംഗം അഡ്വ. വി.വി ജോഷി സംസാരിക്കുമ്പോഴായിരുന്നു ഇത്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ ജോഷി ഉന്നയിക്കുന്നതിനിടെ ഇടപെട്ട മംഗലാപുരം സ്വദേശി കൂടിയായ മാബെല്‍ റബെലോ മുസ്ലിംകളും ക്രിസ്ത്യാനികളും കേരളത്തില്‍ ന്യൂനപക്ഷമല്ളെന്ന് അഭിപ്രായപ്പെട്ടു. ഹിന്ദുക്കളാണ് കേരളത്തിലെ ന്യൂനപക്ഷമെന്നും മുസ്ലിംകളും ക്രിസ്ത്യാനികളും യഥാര്‍ഥത്തില്‍ ഭൂരിപക്ഷമാണെന്നും അവര്‍ പറഞ്ഞു. ദേശീയ ന്യൂനപക്ഷ കമീഷന്‍െറ പൂച്ച് പുറത്തുചാടിയെന്ന് പറഞ്ഞ് കേരള ന്യൂനപക്ഷ കമീഷന്‍ അംഗം അഡ്വ. കെ.പി. മറിയുമ്മ ഉടന്‍ പ്രതിഷേധവുമായി രംഗത്തത്തെി. വസ്തുതാവിരുദ്ധമായ പ്രസ്താവന കമീഷന്‍ പിന്‍വലിക്കണമെന്നും റബെലോ മാപ്പുപറയണമെന്നും അഡ്വ. ജോഷിയും അഡ്വ. മറിയുമ്മയും ആവശ്യപ്പെട്ടു. തുടര്‍ന്ന് റബെലോക്കെതിരെ രേഖാമൂലം പരാതി തയാറാക്കി ഇരുവരും ദേശീയ ന്യൂനപക്ഷ കമീഷന്‍ ചെയര്‍പേഴ്സണ്‍ നസീം അഹ്മദിന് സമര്‍പ്പിച്ചു. ഇതോടെ പ്രസ്താവന നിരുപാധികം പിന്‍വലിക്കുകയാണെന്ന് അറിയിച്ച റബെലോ അഭിപ്രായപ്രകടനത്തില്‍ ക്ഷമാപണം നടത്തുകയും ചെയ്തു. കശ്മീരിലെ മുസ്ലിംകള്‍ക്കും പഞ്ചാബിലെ സിഖുകാര്‍ക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികള്‍ക്കും ന്യൂനപക്ഷ പദവി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.
ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സംസ്ഥാനതലത്തിലോ ജില്ലാ തലത്തിലോ ഉള്ള ജനസംഖ്യ കണക്കാക്കി ന്യൂനപക്ഷത്തെ കണ്ടത്തെണമെന്ന നിര്‍ദേശത്തില്‍ അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനിടെയാണ് ദേശീയ ന്യൂനപക്ഷ കമീഷന്‍ സമ്മേളനത്തിന്‍െറ വേദിയില്‍തന്നെ അംഗം ഇത്തരമൊരു പ്രസ്താവന നടത്തിയത്. മോദി അധികാരമേറ്റയുടന്‍ ന്യൂനപക്ഷ മന്ത്രിയായി ചുമതലയേറ്റെടുത്ത നജ്മ ഹിബത്തുല്ല മുസ്ലിംകള്‍ ഇന്ത്യയില്‍ ന്യൂനപക്ഷമല്ല എന്ന് പ്രസ്താവിച്ചത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.