ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം

ബംഗളൂരു: നഗരത്തിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം. ഭൂപസാന്ദ്ര വൃന്ദാവന്‍ കോളജിലെ ആറാം സെമസ്റ്റര്‍ ബി.ബി.എം വിദ്യാര്‍ഥികളും കോട്ടയം സ്വദേശികളുമായ മെര്‍വിന്‍ മൈക്കള്‍ ജോയ് (22), ജെബിന്‍ (22), മലപ്പുറം സ്വദേശി അഭിജിത്ത് (22), കോഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിര്‍ (23) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മെര്‍വിന്‍െറ തലയില്‍ ഒമ്പത് സ്റ്റിച്ചുകളുണ്ട്. സഞ്ജയ്നഗര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തു.

വെള്ളിയാഴ്ച രാത്രി 11ഓടെ ഭൂപസാന്ദ്രയിലെ വാടക വീട്ടില്‍ താമസിക്കുന്ന മെര്‍വിനും ജെബിനും അഭിജിത്തും സമീപത്തെ റസ്റ്ററന്‍റില്‍ ഭക്ഷണം കഴിക്കാന്‍ പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം റസ്റ്ററന്‍റിലുണ്ടായിരുന്ന പത്തോളം യുവാക്കളുമായി വാക്കുതര്‍ക്കമുണ്ടായി. സംഘത്തിലൊരാള്‍ ബൈക്കിന്‍െറ കാറ്റൊഴിക്കാന്‍ ശ്രമം നടത്തിയത് യുവാക്കള്‍ ചോദ്യം ചെയ്തതോടെ അക്രമി സംഘം കൈയേറ്റം ചെയ്യുകയായിരുന്നു.

മലയാളികളെന്ന് പറഞ്ഞായിരുന്നു ആക്രമണം. അര്‍ധരാത്രി ഒന്നോടെ സംഘം ഇവരുടെ വാടക വീട്ടിലുമത്തെി ആക്രമിച്ചു. മുളവടിയും കല്ലും ഉപയോഗിച്ചായിരുന്നു മര്‍ദനം. തലയില്‍ ഗുരുതരമായി പരിക്കേറ്റ മെര്‍വിനെ സമീപത്തെ എസ്.ജെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് ശിവാജിനഗറിലെ ബൗറിങ് ആശുപത്രിയിലത്തെിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.