ന്യൂഡല്‍ഹി: പട്യാല ഹൗസ് കോടതിയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട കനയ്യ കുമാറിന്‍െറ മൊഴിയുടെ വിഡിയോ അഭിഭാഷക കമീഷന്‍ പുറത്തുവിട്ടു. കനയ്യ കുമാറിന് വലിയ ആക്രമണമേറ്റിട്ടില്ളെന്നും പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ളെന്നും പറഞ്ഞ് ഡല്‍ഹി പൊലീസ് സുപ്രീംകോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് തിരിച്ചടിയാണ് വിഡിയോ ദൃശ്യങ്ങള്‍. വിഡിയോ പുറത്തുവിടുന്നതിന് അഭിഭാഷക കമീഷന് സുപ്രീംകോടതി അനുമതിനല്‍കിയിരുന്നു.
തന്നെ ഒരുസംഘം ഇടിക്കുകയും തൊഴിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തെന്ന് കനയ്യ കുമാര്‍ കമീഷനോട് പറയുന്നത് ദൃശ്യങ്ങളിലുണ്ട്. ഈമാസം 17ന് വൈകീട്ട് പട്യാല ഹൗസിലെ നാലാം നമ്പര്‍ കോടതിമുറിയിലത്തെിയ അഭിഭാഷക കമീഷന് മുമ്പാകെ അസിസ്റ്റന്‍റ് കമീഷണര്‍ അടക്കമുള്ള ഡല്‍ഹി പൊലീസിലെ ഉന്നതര്‍ ആക്രമണം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരംകിട്ടാതെ വിയര്‍ക്കുന്നത് വിഡിയോയിലുണ്ട്. കമീഷന്‍ അംഗമായ ഹരേന്‍ റാവല്‍ ആണ് വിഡിയോ പകര്‍ത്തിയത്.
നിങ്ങള്‍ അനുസരിക്കേണ്ടത് സുപ്രീംകോടതി ഉത്തരവാണ്, കമീഷണര്‍ ബസ്സിയുടെ ഉത്തരവല്ല എന്ന് അഡ്വ. ദവെ ഓര്‍മിപ്പിക്കുന്നതും കാണാം.
സെക്യൂരിറ്റി പരിശോധനയുടെ സ്ഥലത്തുനിന്നാണ് കൂടുതല്‍ മര്‍ദനമേറ്റതെന്ന് കനയ്യ പറഞ്ഞു. വടികൊണ്ടുള്ള അടിയും ഇടിയും തൊഴിയുമേറ്റ് പാന്‍റ്സ് അഴിഞ്ഞുവീണു. ടീഷര്‍ട്ടും ചെരിപ്പും നഷ്ടപ്പെട്ടു. ലാത്തികൊണ്ട് കാലിലും വയറ്റിലും നെഞ്ചിലും ഇടിച്ചുകൊണ്ടിരുന്നു. ആക്രമികളിലൊരാള്‍ തന്നെ പിന്തുടര്‍ന്ന് പൊലീസുകാര്‍ക്കൊപ്പം വന്നു. ഇയാളാണ് ആക്രമിച്ചതെന്ന് പൊലീസിനോട് താന്‍ പറഞ്ഞു.
ആ പൊലീസുകാരനെ കാണിച്ചുതരാം. ആക്രമിക്കെതിരെ പരാതിനല്‍കണമെന്ന് പറഞ്ഞിട്ടും പൊലീസ് ഒന്നും ചെയ്തില്ല. പൊലീസിന്‍െറ മുന്നിലൂടെ അയാള്‍ ഇറങ്ങിപ്പോയിട്ടും ഒന്നും ചെയ്തില്ല. മജിസ്ട്രേട്ടിനോടും പറഞ്ഞു. പുറത്തുകൊണ്ടുപോയാല്‍ വീണ്ടും ആക്രമണമുണ്ടാകുമെന്ന് പറഞ്ഞാണ് വൈദ്യപരിശോധനക്ക് മജിസ്ട്രേട്ട് ഡോക്ടറെ കോടതിയിലേക്ക് വിളിച്ചത് -കനയ്യ പറഞ്ഞു.
ദേശദ്രോഹിയെന്ന് വിളിച്ച് മാധ്യമവിചാരണ നടത്തുകയാണെന്ന് പറഞ്ഞ് കനയ്യ വിതുമ്പിയപ്പോള്‍ കപില്‍ സിബല്‍; ‘ഞങ്ങളുണ്ട് നിന്‍െറ കൂടെ’ എന്നുപറഞ്ഞ് തോളില്‍ തട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.