മുംബൈ: തൻെറയും ഷാരൂഖ് ഖാൻെറയും സുരക്ഷ മുംബൈ പൊലീസ് വെട്ടിച്ചുരുക്കിയെന്ന വാർത്തയോട് പ്രതികരിച്ച് നടൻ ആമിർ ഖാൻ. സുരക്ഷ കുറച്ച പൊലീസ് നടപടി സ്വാഗതം ചെയ്യുന്നുവെന്ന് ആമിർ പറഞ്ഞു. ഉദ്യോഗസ്ഥരെ മുംബൈ നഗരം സംരക്ഷിക്കാൻ ഉപയോഗപ്പെടുത്താം. തനിക്ക് സുരക്ഷ നൽകാൻ തോന്നുമ്പോൾ മുംബൈ പൊലീസിന് അത് ചെയ്യാം. പൊലീസിനെ പൂർണമായും വിശ്വസിക്കുന്നുവെന്നും ആമിർ ട്വിറ്ററിൽ പ്രതികരിച്ചു.
ആമിറും ഷാരൂഖും ഉൾപ്പടെ 25ഓളം ബോളിവുഡ് താരങ്ങളുടെ സുരക്ഷ വെട്ടിച്ചുരുക്കുന്നതായാണ് നേരത്തെ വാർത്ത വന്നത്. ആയുധധാരികളായ നാല് പൊലീസ് കോൺസ്റ്റബ്ൾമാരിൽ നിന്ന് രണ്ട് പൊലീസ് കോൺസ്റ്റബ്ൾമാരാക്കി സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചു എന്നായിരുന്നു വാർത്ത. നിർമാതാക്കളായ വിനോദ് ചോപ്ര, കരീം മൊറാനി, സംവിധായകനായ രാജ്കുമാർ ഹിറാനി എന്നിവരുൾപ്പടെ പ്രമുഖ വ്യക്തികൾക്ക് ഏർപ്പെടുത്തിയ സുരക്ഷ പൂർണമായും എടുത്തുകളഞ്ഞതായും റിപ്പോർട്ടുണ്ടായിരുന്നു.
എന്നാൽ വാർത്ത പുറത്തുവന്നതോടെ ഇക്കാര്യം നിഷേധിച്ച് മുംബൈ പൊലീസ് രംഗത്തെത്തി. നിലവിൽ സിനിമാ താരങ്ങൾക്ക് നൽകി വരുന്ന വ്യക്തിഗത സുരക്ഷ വെട്ടിക്കുറച്ചിട്ടില്ലെന്ന് മുംബൈ പൊലീസ് ട്വീറ്റ് ചെയ്തു.
— Aamir Khan (@aamir_khan) January 8, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.