രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയില്‍ സോണിയ-മഹ്ബൂബ കൂടിക്കാഴ്ച

ന്യൂഡല്‍ഹി: അന്തരിച്ച ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്‍െറ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുഫ്തിയുടെ മകളും പി.ഡി.പി അധ്യക്ഷയുമായ മഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ചു. ഡല്‍ഹിയില്‍നിന്ന് ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് ശ്രീനഗര്‍ ഗുപ്കാറിലെ മുഫ്തിയുടെ വസതിയില്‍ സോണിയ എത്തിയത്. ഇരുവരും 20 മിനിറ്റോളം സംസാരിച്ചു

സോണിയ മഹ്ബുബ മുഫ്തിയുമായി കുടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ ഊഹാപോഹങ്ങള്‍ക്ക് വഴിയൊരുക്കി.പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അംബികാ സോണി, സൈഫുദ്ദീന്‍ സോസ്, ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് പ്രസിഡൻറ് ജി.എ മിര്‍റും അവരെ അനുഗമിച്ചതോടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യം കൈവന്നു. മുഫ്തി മുഹമ്മദ് സഇൗദിെൻറ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താനാണ് കണ്ടതെന്ന് കുടിക്കാഴ്ചക്ക് ശേഷം ഗുലാം നബി ആസാദ് പറഞ്ഞു. ജമ്മു കശ്മീരില്‍ ഒരു കാലത്ത് കോണ്‍ഗ്രസിന്‍െറ മുഖമായിരുന്നു മുഫ്തി മുഹമ്മദ് സഈദെന്നും ആ നിലക്ക് സോണിയ നടത്തിയ വ്യക്തിപരമായ സന്ദര്‍ശനമാണിതെന്നും കോണ്‍ഗ്രസ് വൃത്തങ്ങളും വ്യക്തമാക്കി.

മുഫ്തി മുഹമ്മദ് സഈദിന് പകരം മഹ്ബൂബ മുഫ്തി തിങ്കളാഴ്ച മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്ന് പി.ഡി.പി വൃത്തങ്ങള്‍ അറിയിച്ചിരുന്നുവെങ്കിലും പിതാവിന്‍െറ വിയോഗത്തിലുള്ള ദുഃഖം മാറും മുമ്പ് അവര്‍ സത്യപ്രതിജഞ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു.നാല് ദിവസത്തെ ഒൗദ്യോഗിക ദുഃഖാചരണം ഞായറാഴ്ച  അവസാനിച്ചെങ്കിലും അടുത്തയാഴ്ചക്ക് മുമ്പ് അധികാരമേറ്റെടുക്കാന്‍ തയാറാകില്ളെന്നാണ് അവരുമായി ബന്ധപ്പെട്ട കേന്ദങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന സൂചന. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ ഭരണത്തിന് അനുമതി തേടിയത്. ഇതിനിടയില്‍ ബി.ജെ.പി - പി.ഡി.പി ബന്ധത്തില്‍ ചില വിള്ളലുകളുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വന്നു.ഈ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് സോണിയാ ഗാന്ധി മഹുബൂബയെ കാണാന്‍ ശ്രീനഗറില്‍ ചെന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഞായറാഴ്ച മഹുബൂബയുമായി കൂടിക്കാഴ്ച നടത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.