കൊൽക്കത്ത: വിമാനയാത്രക്കിടെ സഹയാത്രികൻ തന്നെ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്കുള്ള ഇൻഡിഗോ ഫ്ളൈറ്റിലാണ് സംഭവം.
വിമാനത്തിൽ തന്‍റെ തൊട്ടടുത്തിരുന്ന യാത്രക്കാരൻ പീഡിപ്പിച്ചതിനെ തുടർന്ന് യുവതി ബഹളം വെക്കുകയായിരുന്നു. രണ്ട് യാത്രക്കാരേയും ഇറക്കിയ ശേഷമാണ് വിമാനം പറന്നുയർന്നത്. യുവതിയുടെ പരാതിയിൽ എയർപോർട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആരോപണ വിധേയനായയാളെ അറസ്റ്റ് ചെയ്ത് ബരക്പൂർ കോടതിയിൽ ഹാജരാക്കി. പരാതിക്കാരിയും ആരോപണവിധേയനും ഡൽഹിയിൽ നിന്നുള്ളവരാണെന്നാണ് പ്രാഥമിക വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.