പരിസ്ഥിതി നാശം: അദാനി പോര്‍ട്ടിന് 25 കോടി രൂപ പിഴ

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ പങ്കാളിത്തത്തെ ചൊല്ലി ചര്‍ച്ചകള്‍ മുറുകവെ സ്വന്തം നാടായ ഗുജറാത്തില്‍ അദാനി ഗ്രൂപ്പിനു തിരിച്ചടി. ഗുജറാത്തിലെ സൂറത്ത് ജില്ലയിലുള്ള ഹജീറ  തുറമുഖ നിര്‍മാണത്തിനായി പരിസ്ഥിതി നാശം വരുത്തിയതിന് 25 കോടി രൂപ പിഴയടക്കാന്‍ അദാനി കമ്പനിയോട് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു.  
കണ്ടല്‍ കാടുകളും അരുവിയും നശിപ്പിച്ചതും അനധികൃത നിര്‍മാണം നടത്തിയതും ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളി സംഘടനയായ ഹജീറ മച്ചിമാര്‍ സമിതിയാണ് ഹരിത കോടതിയെ സമീപിച്ചത്. പാരിസ്ഥിതിക അനുമതി ഇല്ലാതെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വി.ആര്‍. കിംഗാവോംകാര്‍, വിദഗ്ധ സമിതി അംഗം ഡോ. അജയ് എ. ദേശ്പാണ്ഡേ എന്നിവരുള്‍പ്പെട്ട ട്രൈബ്യൂണലിന്‍െറ പടിഞ്ഞാറന്‍ മേഖല ബെഞ്ചിന്‍െറതാണ് വിധി. വിധിക്കെതിരെ അദാനി ഗ്രൂപ്പിന് അപ്പീല്‍ നല്‍കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.