മീറത്തിൽ കുടുംബത്തിലെ അഞ്ചുപേർ കൊല്ലപ്പെട്ട നിലയിൽ

മീറത്ത് (യു.പി): മീറത്തിലെ ലിസാരി ഗേറ്റ് ഏരിയയിൽ കുടുംബത്തിലെ അഞ്ച് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭർത്താവും ഭാര്യയും അവരുടെ മൂന്ന് പെൺമക്കളമാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ മൃതദേഹം തറയിലും രണ്ടു കുട്ടികൾ കട്ടിലിലും ഒരു കുട്ടിയുടെ മൃതദേഹം ചാക്കിലുമാണ് കണ്ടെത്തിയത്.

കൊല്ലപ്പെട്ട അഞ്ച് പേർക്കും തലക്ക് പരിക്കേറ്റതായും ഭാരമേറിയ വസ്തു ഉപയോഗിച്ചായിരിക്കാം ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കൂവെന്നും പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വ്യക്തിവൈരാഗ്യവുമായി ബന്ധപ്പെട്ട കൊലപാതകമാണെന്ന് സംശയിക്കുന്നതായും എസ്.എസ്പി വിപിൻ ടാഡ പറഞ്ഞു. വീട്ടിൽ ആളില്ലാത്തതിൽ സംശയം പ്രകടിപ്പിച്ച അയൽവരാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്.

ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. പൊലീസ് പഴുതടച്ച അന്വേഷണം നടത്തിവരുന്നതായി ഉയർന്ന ഉദ്യോഗസ്ഥർ വാർത്ത ഏജൻസിയോട് പ്രതികരിച്ചു. 

Tags:    
News Summary - Five members of a family including children were killed in Meerut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.